ജെറ്റ് എൻജിൻ
ഉയർന്ന വേഗത്തിൽ വാതകങ്ങൾ പുറന്തള്ളി തള്ളൽ ബലം ഉണ്ടാക്കുന്ന യന്ത്രം / From Wikipedia, the free encyclopedia
ഉയർന്ന വേഗത്തിൽ വാതകങ്ങൾ പുറന്തള്ളി തള്ളൽ ബലം അഥവാ ത്രസ്റ്റ് സൃഷ്ടിക്കുന്ന തരം എൻജിനുകളെ ജെറ്റ് എൻജിൻ എന്നു പറയുന്നു. ന്യൂട്ടന്റെ മൂന്നാം ചലനനിയമം അടിസ്ഥാനമാക്കിയാണ് ജെറ്റ് എൻജിനുകൾ പ്രവർത്തിക്കുന്നത്. ടർബോജെറ്റ്, ടർബോഫാൻ, റോക്കറ്റ് എൻജിൻ, റാംജെറ്റ്, പൾസ്ജെറ്റ്, പമ്പ്ജെറ്റ് എന്നിങ്ങനെ വിവിധ തരം ജെറ്റ് എൻജിനുകൾ ഉണ്ട്. ബ്രൈട്ടൺ ചംക്രമണത്തിൽ പ്രവർത്തിക്കുന്ന ഗ്യാസ് ടർബൈനുകളെ ആണ് സാധാരണയായി ജെറ്റ് എൻജിൻ എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ടർബൈൻ മുഖേന തിരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു കംപ്രസർ ആണ് ഇതിലെ മുഖ്യഭാഗം. ഈ കംപ്രസറിൽ നിന്ന് പുറന്തള്ളപ്പെടുന്ന പ്രവാഹം എഞ്ചിന് ആവശ്യമുള്ള തള്ളൽ ബലം നൽകുന്നു.