ജൂഡി ഡെഞ്ച്
From Wikipedia, the free encyclopedia
ഒരു ഇംഗ്ലീഷ് അഭിനേത്രിയാണ് ഡേം ജൂഡിത്ത് ഒലിവിയ ഡെഞ്ച്, ഇംഗ്ലീഷ്: Dame Judith Olivia Dench അഥവാ ജൂഡി ഡെഞ്ച്. CH DBE (ജനനം: 9 ഡിസംബർ 1934)[1] 1957 ലാണ് ഓൾഡ് വിക് കമ്പനിയിലൂടെ ആദ്യമായി നാടക രംഗത്ത് എത്തുന്നത്. ജെയിംസ് ബോണ്ട് സിനിമയായ ഗോൾഡൻ ഐ യിലെ എം എന്ന വേഷത്തിലൂടെ ലോകപ്രശസ്തയായിത്തീർന്ന ജൂഡി പിന്നീടു 2015 ലെ സ്പെക്ട്രെ യിൽ വരെ ഇതേ വേഷം കൈകാര്യം ചെയ്തു.[2]
Dame ജൂഡി ഡെഞ്ച് CH DBE | |
---|---|
ജനനം | Judith Olivia Dench (1934-12-09) 9 ഡിസംബർ 1934 (89 വയസ്സ്) Heworth, York, England |
തൊഴിൽ | നടി |
സജീവ കാലം | 1957–present |
Works | Full list |
ജീവിതപങ്കാളി(കൾ) | Michael Williams
(m. 1971; died 2001) |
കുട്ടികൾ | Finty Williams |
ബന്ധുക്കൾ |
|
പുരസ്കാരങ്ങൾ | Full list |
ഓൾഡ് വിക് കമ്പനിയിലെ വേഷങ്ങൾക്കു ശേഷം നിരവധി ഷേയ്ക്സ്പിയറിയൻ നാടകങ്ങളിൽ വേഷമിട്ടു. ഹാംലെറ്റിലെ ഒഫീലിയ, റോമ്യോ ആൻഡ് ജൂലിയറ്റിലെ ജൂലിയറ്റ്, മാക്ബത്തിലെ ലേഡി മാക്ബത്ത് എന്നിങ്ങനെയാണവ. പ്രധാനമായും നാടകരംഗത്തായിരുന്നു അക്കാലത്ത് ജൂഡിയുടെ പ്രവർത്തനങ്ങൾ എങ്കിലും സിനിമ അഭിനയത്തിലൂടെ മികച്ച പുതുമുഖത്തിനുള്ള ബാഫ്റ്റ പുരസ്കാരം നേടാനിടയായി. 1968 -ൽ സാലി ബൗൾസിന്റെ സംഗീതാത്മക കാബറേയിലെ പ്രധാനവേഷം ചെയ്ത് ജനശ്രദ്ധയാകർഷിച്ചു.
പിന്നീടുള്ള രണ്ട് ദശകങ്ങളിൽ ബ്രിട്ടീഷ് നാടക രംഗത്തെ പ്രധാനപ്പെട്ട അഭിനേതാക്കളിൽ ഒരാളായിത്തീർന്ന ജൂഡി നാഷണൽ തിയ്യേറ്റർ കമ്പനി, റോയൽ ഷേയ്ക്സ്പിയർ കമ്പനി എന്നി പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചു. 1981-84 വരെ ടെലിവിഷൻ പരമ്പരയായ എ ഫൈൻ റോമാൻസ്, അസ് ടൈം ഗോസ് ബൈ എന്നിവയിലൂടെ നീരൂപക പ്രശംസ പിടിച്ചു പറ്റി. എന്നാൽ തുടർച്ചയായി സിനിമകളിൽ അക്കാലത്ത് ജൂഡി അഭിനയിച്ചില്ല.
ഏഴുപ്രാവശ്യം അക്കാദമി പുരസ്കാര നാമനിർദ്ദേശം ലഭിച്ചിട്ടുള്ള ജൂഡി ഷേയ്ക്സ്പിയർ ഇൻ ലവ് (1998) എന്ന സിനിമയിൽ എലിസബത്ത് രാജ്ഞിയായുള്ള അഭിനയത്തിന് പുരസ്കാര ജേതാവായി. മിസിസ് ബ്രൗൺ (1997), ചോക്കൊലാറ്റ് (2000) മിസിസ് ഹെൻഡെർസൺ പ്രസൻ്റ്സ് (2005) നോട്ശ് ഓൺ എ സ്കാൻഡൽ (2006) ഫിലോമിന (2013) എന്നിവയാണ് നാമനിർദ്ദേശം ലഭിച്ച മറ്റു സിനിമകൾ. ഇവ കൂടാതെ ആറ് ബ്രിട്ടിഷ് അക്കാദമി ഫിലിം പുരസ്കാരങ്ങൾ, നാല് ബാഫ്ത പുരസ്കാരങ്ങൾ എഴ് ഒലിവിയർ അവാർഡുകൾ രണ്ട് സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് പുരസ്കാരങ്ങൾ രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ എന്നിവയും ഒരു ടോണി അവാർഡും നേടിയിട്ടുണ്ട്. 2001 ൽ ബാഫ്ത ഫെല്ലോഷിപ്പും 2004 പ്രത്യക ഒലിവിയർ പുരസ്കാരവും നേടി. 2011 ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഫെല്ലോഷിപ്പ് ലഭിച്ചു.[3]