ജിൻകോ ബൈലൊബ
From Wikipedia, the free encyclopedia
ചൈനയിൽ നിന്നുള്ള ഒരു തദ്ദേശവൃക്ഷമാണ് ജിൻകോ ബൈലൊബ (Ginkgo biloba). 29 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ജിൻകോയേൽസ് എന്ന വർഗീകരണക്രമത്തിൽ വരുന്ന, ഇന്നും ജീവിച്ചിരിക്കുന്ന ഒരേയൊരു സ്പീഷിസാണിത്. ജിൻകോ ജനുസ്സിൽപ്പെടുന്ന ജീവജാലങ്ങളുമായി സാമ്യമുള്ള ഫോസിലുകൾ ഏകദേശം 17 കോടി വർഷങ്ങൾക്ക് മുമ്പ് മധ്യജുറാസിക് കാലഘട്ടം വരെ കാണപ്പെടുന്നു.[2] ഇന്ന് ഈ വൃക്ഷം വ്യാപകമായി നട്ടുവളർത്തുന്നുണ്ടെന്നു മാത്രമല്ല മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിൽ തന്നെ ഇത് വളർത്തിവന്നിരുന്നു.
വസ്തുതകൾ പരിപാലന സ്ഥിതി, ശാസ്ത്രീയ വർഗ്ഗീകരണം ...
ജിൻകോ ബൈലൊബ | |
---|---|
Mature tree | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
Division: | Ginkgophyta |
Class: | Ginkgoopsida |
Order: | Ginkgoales |
Family: | Ginkgoaceae |
Genus: | Ginkgo |
Species: | G. biloba |
Binomial name | |
Ginkgo biloba | |
Synonyms[3] | |
|
അടയ്ക്കുക
ജിങ്കോ ഇല സത്ത് സാധാരണയായി ഒരു ഭക്ഷണ പദാർത്ഥമായി ഉപയോഗിക്കുന്നു. എന്നാൽ ഇത് മനുഷ്യന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനോ ഏതെങ്കിലും രോഗത്തിനെതിരെ ഫലപ്രദമാണെന്നോ ശാസ്ത്രീയ തെളിവുകളൊന്നുമില്ല.[4][5]