ജാഫർ പനാഹി
From Wikipedia, the free encyclopedia
ഇറാനിയൻ സിനിമയിലെ നവതരംഗ പ്രസ്ഥാനത്തിൽ അഗ്രഗണ്യനായ സംവിധായകൻ. 1960 ജൂലായ് 11 നു ജനനം. ലോകമെമ്പാടുമുള്ള സിനിമാ നിരൂപകരും ആസ്വാദകരും വളരെ ഗൗരവത്തോടെയാണു ഇദ്ദേഹത്തിന്റെ സിനിമകളെ സമീപിക്കുന്നത്. ഇറാനിയൻ സിനിമയെ ലോക ശ്രദ്ധയിൽ കൊണ്ടു വരുന്നതിലും ലോക സിനിമയിൽ മുൻപന്തിയിൽ പ്രതിഷ്ടിച്ചതിൽ മുഖ്യ പങ്കാളി. നിരവധി പുരസ്കാരങ്ങൾ ഇദ്ദെഹത്തിനു ലഭിച്ചിട്ടുണ്ട്. 2010 ഡിസംബർ 20 മുതൽ അദ്ദേഹം ജയിലിലാണ് ഉള്ളത്. ആറു വർഷത്തെ തടവു ശിക്ഷയും 20 വർഷത്തേക്ക് സിനിമ സംവിധാനം ചെയ്യാനോ തിരക്കഥയെഴുതാനോ രാജ്യത്തേയോ വിദേശത്തെയോ പത്രക്കാരുമായി സിനിമാ സംബന്ധിയായ യാതൊരുവിധ അഭിമുഖങ്ങളോ ചെയ്യാൻ അനുവാദമില്ല[1]. കൂടാതെ രാജ്യത്തിനു പുറത്ത് പോകാനും അനുവാദം നിഷേധിച്ചിരിക്കുകയാണ് ഇറാനിലെ സർക്കാർ. ഇദ്ദേഹത്തിന്റെ സിനിമകൾ സ്വതന്ത്ര ചിന്തകൾ വളർത്തുന്നതാണു ഗവൺമെന്റിനെ ചൊടിപ്പിച്ചിരിക്കുന്നത്.
جعفر پناهی Jafar Panahi | |
---|---|
ജനനം | (1960-07-11) 11 ജൂലൈ 1960 (63 വയസ്സ്) Mianeh, Iran |
ദേശീയത | ഇറാൻian |
തൊഴിൽ | സിനിമ സംവിധായകൻ, നിർമ്മാതാവ്,തിരക്കഥാക്രിത്ത് |
സജീവ കാലം | 1988–2010 |
ക്രിമിനൽ കുറ്റം(ങ്ങൾ) | Propaganda |
ക്രിമിനൽ ശിക്ഷ | 6 years |
ക്രിമിനൽ പദവി | Imprisoned |
ജീവിതപങ്കാളി(കൾ) | Tahereh Saidi |
കുട്ടികൾ | Solmaz Panahi |