ജാതി (സമൂഹം)
സ്വവംശത്തിൽ നിന്നുള്ള വിവാഹത്തിലൂടെ രൂപപ്പെട്ട ഒരു സാമൂഹ്യ വ്യവസ്ഥ, തൊഴിൽ,പാരമപ്രര്യം,സ / From Wikipedia, the free encyclopedia
ജാതിസാമൂഹ്യമായ ഒരു വേർതിരിക്കുന്ന സമ്പ്രദായമാണ്. പരസ്പരവിവാഹം, പാരമ്പര്യമായി ജീവിതരീതിയും ജാതിസമൂഹത്തിന്റെ സ്ഥാനവും സ്ഥിതിയും സമൂഹത്തിലെ ജാതിസമൂഹങ്ങൾ തമ്മിലുള്ള ബന്ധം, അതിലെ ഒരു ജാതിയിൽനിന്നും പുറത്താകലും ചേർക്കലും ജാതിയുടെ സ്വഭാവമാണ്. ഇന്ത്യയിലെ ജാതിസമ്പ്രദായം ഉദാഹരണമാണ്. ഇന്ത്യൻ സമൂഹം ജാതി അടിസ്ഥാനത്തിൽ വേർതിരിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ പ്രാചീനകാലത്ത് ആണ് ജാതിസമ്പ്രദായം രൂപീകൃതമായി. ഇന്നും അത് ശക്തമായിത്തന്നെ നിലനിന്നുവരുന്നു. എന്നിരുന്നാലും, ഇന്ത്യയിലെ ജാതിസമ്പ്രദായത്തിന്റെ വാണിജ്യപ്രാധാന്യം കുറഞ്ഞുവന്നിട്ടുണ്ട്. അതിനുകാരണം നഗരവത്കരണവും സംവരണം പോലുള്ള വിവേചനത്തിനെതിരായ നടപടികളും ആയിരുന്നു. ജാതിയെപ്പറ്റി വലിയതോതിൽ പഠനങ്ങൾ നടന്നിട്ടുണ്ട്. [1]
ജാതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജാതി (വിവക്ഷകൾ) എന്ന താൾ കാണുക. |