ചെസ് വഫ് മിവോഷ്
From Wikipedia, the free encyclopedia
ലിത്വാനിയയിൽ ജനിച്ചപോളിഷ് വംശജനായ എഴുത്തുകാരനും ,ചിന്തകനും നോബൽ സമ്മാന ജേതാവും ആയിരുന്നു ചെസ് വഫ് മിവോഷ്.(Czesław Miłosz- ജ:30 ജൂൺ1911 –മ: 14 ഓഗസ്റ്റ് 2004) .[1][2] രണ്ടാം ലോകമഹായുദ്ധക്കാലത്ത് 'ദ് വേൾഡ്" എന്ന 20 കവിതകളുടെ സമാഹാരം പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്നു.
ചെസ് വഫ് മിവോഷ് | |
---|---|
ജനനം | (1911-06-30)30 ജൂൺ 1911 Szetejnie, Kovno Governorate, Russian Empire |
മരണം | 14 ഓഗസ്റ്റ് 2004(2004-08-14) (പ്രായം 93) Kraków, Poland |
തൊഴിൽ | Poet, prose writer, essayist |
ദേശീയത | Polish |
പൗരത്വം | Polish, American |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ പുരസ്ക്കാരം (1980) |
കയ്യൊപ്പ് |
1945 മുതൽ 1951 വരെ മിവോഷ് പോളണ്ട് സർക്കാരിന്റെ സംസ്ക്കാരികവകുപ്പിൽ ഒരു അറ്റാഷെ ആയി പ്രവർത്തിച്ചിരുന്നു.തുടർന്ന് പാശ്ചാത്യരാജ്യങ്ങളോട് അനുഭാവം കാണിച്ച മിവുഷ് അക്കാലത്ത് ഒട്ടേറെ കൃതികൾക്ക് രൂപം നൽകുകയുണ്ടായി. സ്റ്റാലിനിസം നിശിതമായി വിമർശിയ്ക്കുപ്പെടുന്ന ദ കാപ്റ്റീവ് മൈൻഡ് (1953) രാഷ്ട്രീയ ചിന്തകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.
1961 മുതൽ 1998 കാലിഫോർണിയ, ബെർക്ക് ലി സർവ്വകലാശാലകളിൽ സ്ലാവിക് ഭാഷകൾക്കായുള്ള വിഭാഗത്തിന്റെ ഒരു പ്രൊഫസ്സറായും പ്രവർത്തിച്ചു.[3] 1980 ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്ക്കാരം ചെസ് വഫ് മിവോഷിനു സമ്മാനിയ്ക്കപ്പെട്ടു.