ഗർഭാവസ്ഥയിലെ കോവിഡ്-19
From Wikipedia, the free encyclopedia
വിശ്വസനീയമായ ഡാറ്റയുടെ അഭാവം കാരണം ഗർഭാവസ്ഥയിലെ കോവിഡ്-19 അണുബാധയുടെ പ്രഭാവത്തെക്കുറിച്ച് പൂർണ്ണമായി അറിയില്ല. [1] ഗർഭിണികൾക്കും ഭ്രൂണത്തിനും അപകടസാധ്യത കൂടുതലാണെങ്കിൽ തന്നെയും ഇതുവരെയും അത് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
COVID-19 in pregnancy | |
---|---|
Virtual model of coronavirus | |
അപകടസാധ്യത ഘടകങ്ങൾ | Severe infection |
പ്രതിരോധം | Covering cough, avoid interacting with sick people, cleaning hands with soap and water or sanitizer |
സാർസ്, മെർസ് എന്നിവ പോലുള്ള സമാന അണുബാധകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ഗർഭിണികളിൽ ഗുരുതരമായ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ്.[2] [3] എന്നാൽ ഇതുവരെയുള്ള പഠനങ്ങൾ ഗർഭിണികളിലെ കോവിഡ്-19 ന്യുമോണിയയുടെ ക്ലിനിക്കൽ സ്വഭാവസവിശേഷതകൾ ഗർഭിണികളല്ലാത്ത മുതിർന്നവരിൽ നിന്ന് സമാനമാണ് എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. [4] [5]
കോവിഡ്-19 മൂലം ഗർഭം അലസാനുള്ള സാധ്യത കൂടുതലാണെന്ന് സൂചിപ്പിക്കുന്ന ഡാറ്റകളൊന്നുമില്ല, കൂടാതെ സാർസ്, മെർസ് എന്നിവയുമായുള്ള പഠനങ്ങൾ അണുബാധയും ഗർഭം അലസലും അല്ലെങ്കിൽ രണ്ടാം ത്രിമാസത്തിലെ നഷ്ടവും തമ്മിലുള്ള ബന്ധം തെളിയിക്കുന്നില്ല. [6]
പ്രമേഹം, ഹൃദയസ്തംഭനം, ഹൈപ്പർകോഗുലബിലിറ്റി അല്ലെങ്കിൽ ഹൈപ്പർടെൻഷൻ എന്നിവയുൾപ്പെടെ ഗർഭകാലത്ത് ഉണ്ടാകുന്ന അവസ്ഥകൾ ഗർഭിണികളല്ലാത്ത സ്ത്രീകളെക്കാൾ ഗർഭിണികൾക്കു കൂടുതൽ അപകടസാധ്യത ഘടകങ്ങളെ പ്രതിനിധീകരിക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല. [4]
ലഭ്യമായ പരിമിതമായ ഡാറ്റയിൽ നിന്ന്, മൂന്നാം ത്രിമാസത്തിൽ വെർട്ടിക്കൽ ട്രാൻസ്മിഷൻ സംഭവിക്കില്ല, അല്ലെങ്കിൽ വളരെ അപൂർവമായി മാത്രമേ സംഭവിക്കൂ. ആദ്യകാല ഗർഭധാരണത്തെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. [4]