ഗ്രമൻ എഫ്-14 ടോംകാറ്റ്
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ നാവികസേനയ്ക്കായി ഗ്രമൻ ഏയ്റോസ്പേസ് കോർപ്പറേഷൻ നിർമ്മിച്ച ഇരട്ട എഞ്ചിനുള്ള ശബ്ദാദിവേഗ യുദ്ധവിമാനമാണ് എഫ് 14 ടോംകാറ്റ്.Grumman F-14 Tomcat സുഗമമായ പ്രവർത്തനത്തിന് രണ്ട് വൈമാനികർ ആവശ്യമുള്ള ഈ വിമാനത്തിന്റെ ചിറകുകളുടെ ആകൃതി ക്രമീകരിക്കാവുന്നതാണ്. വിയറ്റ്നാം യുദ്ധ കാലത്ത് സോവിയറ്റ് നിർമ്മിത മിഗ് വിമാനങ്ങളോട് പോരാടാൻ ശേഷിയുള്ള വിധത്തിൽ നിർമ്മിക്കപ്പെട്ട വിമാനമാണിത്. എഫ് 111ബി പദ്ധതി തകിട മറിയാനിടയായതോടെയാണ് ടോംകാറ്റിന്റെ പദ്ധതിക്കു തിരി കൊളുത്തപ്പെട്ടത്.
വസ്തുതകൾ തരം, നിർമ്മാതാവ് ...
എഫ്-14 ടോംകാറ്റ് | |
---|---|
സതേൺ വാച്ച് പദ്ധതിക്കിടയിൽ യുസ് ഷിപ്പ് നിമിറ്റ്സസിൽ നിന്ന് പറന്നുയരുന്ന എഫ്-14 | |
തരം | തടസ്സപ്പെടുത്തുന്ന വിമാനം, ബഹുപ്രയോഗ വിമാനം, പോർവിമാനം |
നിർമ്മാതാവ് | ഗ്രമൻ |
ആദ്യ പറക്കൽ | 1970 ഡിസംബർ 21 |
അവതരണം | 1974 സെപ്റ്റംബർ |
ഉപയോഗം നിർത്തിയ തീയതി | 2006 സെപ്റ്റംബർ 22 |
സ്ഥിതി | ഇറാനുവേണ്ടി നിർമ്മിക്കുന്നുണ്ട്. |
പ്രാഥമിക ഉപയോക്താക്കൾ | അമേരിക്കൻ വ്യോമസേന ഇറാനിയൻ വ്യോമസേന |
നിർമ്മിച്ച എണ്ണം | 712 |
ഒന്നിൻ്റെ വില | US $3,80,00,000 (1998-ൽ) |
അടയ്ക്കുക
1970-ൽ ആദ്യ പറക്കൽ നടത്തിയ ഈ വിമാനം, 1974-ൽ എഫ് 4 ഫാന്റം III വിമാനങ്ങൾക്കു പകരമായി ആദ്യം വിന്യസിച്ചു. 1990-കളിൽ പുതിയ ശേഷികൾ ചേർത്ത വിമാനം 2006 സെപ്റ്റംബർ 22-നു നാവികസേനയിലെ സേവനം അവസാനിപ്പിച്ചു. ഇന്ന് ഇറാൻ മാത്രമേ എഫ് 14 സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുള്ളു.