ഗുജറാത്ത്
ഇന്ത്യയിലെ ഒരു സംസ്ഥാനം / From Wikipedia, the free encyclopedia
ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് ഗുജറാത്ത് . ഏറ്റവുമധികം വ്യവസായവല്കൃതമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്ത്, തുണിവ്യവസായത്തിന്റെ കേന്ദ്രംകൂടിയാണ്. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവയാണ് ഗുജറാത്തിന്റെ അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നുണ്ട്. ഗുജറാത്തി ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശമാണിത്. ഗാന്ധിനഗറാണ് തലസ്ഥാനം. അഹമ്മദാബാദ്, രാജ്കോട് , സൂരത്, വഡോദര തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ.
ഗുജറാത്ത് | |
അപരനാമം: - | |
തലസ്ഥാനം | ഗാന്ധിനഗർ |
രാജ്യം | ഇന്ത്യ |
ഗവർണ്ണർ മുഖ്യമന്ത്രി |
ഓം പ്രകാശ് കോലി വിജയ് രൂപാണി [] |
വിസ്തീർണ്ണം | 196024ച.കി.മീ |
ജനസംഖ്യ | 50596992 |
ജനസാന്ദ്രത | 258/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | ഗുജറാത്തി ഭാഷ |
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം (1600 കി.മി) ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. രൂപം കൊണ്ട നാൾ മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം കൂടിയാണിത്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി, ആദ്യത്തെ ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായി പട്ടേൽ എന്നിവരുടെ ജന്മദേശമാണ്