ഗാരി കാസ്പറോവ്
Russian chess grandmaster and World Chess Champion. / From Wikipedia, the free encyclopedia
ഒരു റഷ്യൻ ചെസ്സ് ഗ്രാൻഡ് മാസ്റ്ററും, മുൻ ലോക ചെസ്സ് ചാമ്പ്യനും, രാഷ്ട്രീയ പ്രവർത്തകനും, എഴുത്തുകാരനുമാണ് ഗാരി കാസ്പറോവ് (Russian: Га́рри Ки́мович Каспа́ров, റഷ്യൻ ഉച്ചാരണം: [ˈɡarʲɪ ˈkʲiməvʲɪtɕ kɐˈsparəf]; ഏപ്രിൽ 13 1963). പഴയ സോവിയറ്റ് യൂണിയനിലെ അസർബൈജാനിൽ ബാകുവിലാണ് കാസ്പറോവ് ജനിച്ചത്. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ചെസ്സ് കളിക്കാരിലൊരാളായി ഇദ്ദേഹത്തെ കരുതുന്നവരുണ്ട്.[1] ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനെന്ന പദവി 1985-ൽ തന്റെ 22-ആമത്തെ വയസ്സിൽ കാസ്പറോവ് നേടി.[2] തുടർന്ന് 1993 വരെ ഫിഡെയുടെ ഔദ്യോഗിക ചാമ്പ്യൻ കാസ്പറോവായിരുന്നു. 2005 ൽ പ്രൊഫഷണൽ ചെസ്സിൽ നിന്നു വിരമിച്ച കാസ്പറോവ് എഴുത്തിലും, രാഷ്ട്രീയത്തിലും സജീവമായി.
വസ്തുതകൾ ഗാരി കാസ്പറോവ്, മുഴുവൻ പേര് ...
ഗാരി കാസ്പറോവ് | |
---|---|
മുഴുവൻ പേര് | ഗാരി കിമോവിച്ച് കാസ്പറോവ് |
രാജ്യം |
|
ജനനം | (1963-04-13) 13 ഏപ്രിൽ 1963 (61 വയസ്സ്) ബാക്കു, അസർബയ്ജാൻ SSR, സോവിയറ്റ് യൂണിയൻ (now അസർബെയ്ജാൻ) |
സ്ഥാനം | ഗ്രാൻറ്മാസ്റ്റർ (1980) |
ലോകജേതാവ് |
|
ഫിഡെ റേറ്റിങ് | 2812 (മേയ് 2024) [inactive] |
ഉയർന്ന റേറ്റിങ് | 2851 (July 1999) |
Peak ranking | No. 1 (January 1984) |
അടയ്ക്കുക