ഗംഗോത്രി
From Wikipedia, the free encyclopedia
ഗംഗോത്രി (Hindi: गंगोत्री) ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഉത്തര കാശി ജില്ലയിലെ ഒരു നഗരപഞ്ചായത്താണ്. ഉത്തരകാശിയിൽ നിന്നും 99 കിലോമീറ്റർ അകലെയാണ് ഗംഗോത്രി സ്ഥിതിചെയ്യുന്നത്. ഭഗീരഥി നദിക്കരയിലെ ഒരു ഹിന്ദു പുണ്യ സ്ഥലമായാണിതു കണക്കാക്കപ്പെടുന്നത്. ഹിമാലയ പർവ്വത പ്രദേശത്തിൽ പെട്ട ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും 3100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
- ഗംഗോത്രി ദേശീയോദ്യാനത്തെക്കുറിച്ചറിയാൻ, ദയവായി ഗംഗോത്രി ദേശീയോദ്യാനം കാണുക.