കർമ്മല മാതാവ്
From Wikipedia, the free encyclopedia
കർമ്മലീത്ത സഭയുടെ സംരക്ഷക എന്ന നിലയിൽ വാഴ്ത്തപ്പെട്ട കന്യകാമറിയത്തിന് നൽകിയ വിശേഷ നാമമാണ് ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ അഥവാ കർമ്മല മാതാവ്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയും ക്രിസ്ത്യൻ മിഷണറിമാർ കാർമൽ പർവ്വതത്തിൽ താമസിക്കാൻ തുടങ്ങി. ഇവരാണ് ആദ്യത്തെ കാർമലൈറ്റുകൾ. അവർ അവരുടെ സന്യാസമഠങ്ങൾക്കിടയിൽ ഒരു ചെറിയ ദേവാലയവും നിർമ്മിച്ചു. കൂടാതെ വാഴ്ത്തപ്പെട്ട കന്യകാമറിയത്തിനായി ആ സ്ഥലത്തെയും സന്യാസ സമൂഹത്തെയും സമർപ്പിച്ചു. 19-ആം നൂറ്റാണ്ട് മുതൽ തെക്കേ അമേരിക്കൻ രാജ്യമായ ചിലിയുടെ രക്ഷാധികാരിയും സംരക്ഷകയുമായി കർമ്മല മാതാവിനെ സ്വീകരിക്കുകയും ചെയ്തു.
കർമ്മല മാതാവ് | |
---|---|
അംഗീകാരം നൽകിയത് | 30 ജനുവരി 1226ൽ, ഹോണറിയസ് മൂന്നാമൻ 1587ൽ, സിക്സ്റ്റസ് അഞ്ചാമൻ |
ദേവാലയം | none |
പതിനഞ്ചാം നൂറ്റാണ്ട് മുതൽ കർമ്മല മാതാവിനോടുള്ള ജനകീയ ഭക്തി കൂടി വന്നിരുന്നു. ഇതിൽ ഉത്തരീയം ഒരു ഘടകമായിരുന്നു. ഉത്തരീയം എന്നത് ക്രിസ്ത്യാനികൾ പൊതുവേ കഴുത്തിൽ ധരിക്കുന്ന ഒരു ആഭരണമാണ്. ഇത് ബ്രൗൺ സ്കാപുലർ എന്ന വസ്ത്രത്തിൽ നിന്നും ഉണ്ടാക്കുന്നതാണ്. വിശുദ്ധനായ സൈമൺ സ്റ്റോക്ക് (1165-1265) എന്ന കർമ്മലീത്ത സഭാംഗത്തിന് പരിശുദ്ധ കന്യകാമറിയം ഉത്തരീയം നൽകിയതായി പറയപ്പെടുന്നു. ആയതിനാൽ കർമ്മല മാതാവിന്റെ ഓർമ്മത്തിരുന്നാൾ ജൂലൈ 16 നാണ് ആഘോഷിക്കുന്നത്. [1] [2]
14-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇംഗ്ലണ്ടിലാണ് ആദ്യമായി കർമ്മല മാതാവിന്റെ തിരുനാൾ ആഘോഷിക്കപ്പെട്ടത്. കർമ്മലീത്ത സഭയുടെ സംരക്ഷകയായ മറിയത്തിന് നന്ദിപറയലായിരുന്നു അതിന്റെ ലക്ഷ്യം. 1374 ൽ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ "വാഴ്ത്തപ്പെട്ട കന്യകാമറിയത്തിന്റെ സഹോദരർ" എന്ന തലക്കെട്ട് ശരിവച്ചതിന്റെ പശ്ചാത്തലത്തിലാണ് പെരുന്നാളിന്റെ സ്ഥാപനം വന്നത്. തിരഞ്ഞെടുത്ത തീയതിയായ ജൂലൈ 17; യൂറോപ്പിൽ നിന്നുളള വിശുദ്ധനായ സെന്റ് അലക്സിസിന്റെ പെരുന്നാളുമായി പൊരുത്തപ്പെട്ടതിനാൽ, ജൂലൈ 16 ലേക്ക് മാറ്റി. ജൂലൈ 16 കത്തോലിക്കാ സഭയിലുടനീളം കാർമ്മല മാതാവിന്റെ തിരുന്നാളായി തുടരുന്നു. [1]