ക്രിസ്റ്റിയാൻ ബർണാർഡ്
From Wikipedia, the free encyclopedia
ക്രിസ്റ്റിയാൻ നീത്ലിംഗ് ബർണാർഡ് (ജീവിതകാലം: 8 നവംബർ 1922 - 2 സെപ്റ്റംബർ 2001) ലോകത്തിൽ ആദ്യമായി മനുഷ്യനിൽ നിന്ന് മനുഷ്യനിലേയ്ക്ക് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഒരു ദക്ഷിണാഫ്രിക്കൻ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായിരുന്നു.[1][2] 1967 ഡിസംബർ 3 ന്, അപകടത്തിൽപ്പെട്ട ഡെനിസ് ഡാർവാൾ എന്ന വ്യക്തിയുടെ ഹൃദയം 54 കാരനായ ലൂയിസ് വാഷ്കാൻസ്കിയുടെ നെഞ്ചിലേക്ക് ബർണാർഡ് പറിച്ചുനട്ടു. ശസ്ത്രക്രിയയ്ക്കു ശേഷം പൂർണ്ണ ബോധം വീണ്ടെടുക്കുകയും ഭാര്യയുമായി അനായാസം സംസാരിക്കുകയും ചെയ്ത വാഷ്കാൻസ്കി അദ്ദേഹത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ തകർത്ത ആന്റി-റിജക്ഷൻ മരുന്നുകളുടെ പ്രവർത്തനത്താൽ 18 ദിവസത്തിനുശേഷം ന്യുമോണിയ ബാധിച്ച് മരിച്ചു.[3][4][5][6] ശസ്ത്രക്രിയയ്ക്ക് 80 ശതമാനം വിജയസാധ്യതയുണ്ടെന്ന് ബർണാർഡ് വാഷ്കാൻസ്കി ദമ്പതികളോട് പറഞ്ഞിരുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് വിമർശിക്കപ്പെട്ടിരുന്നു.[7][8][9] രോഗിയായ ഫിലിപ്പ് ബ്ലെയ്ബർഗിൽ 1968 ന്റെ തുടക്കത്തിൽ നടത്തിയ ബർണാർഡിന്റെ രണ്ടാമത്തെ അവയവമാറ്റ ശസ്ത്രക്രിയയിൽ രോഗി ഒന്നരവർഷത്തോളം ജീവിക്കുകയും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുകയും ചെയ്തിരുന്നു.[10][11]
ക്രിസ്റ്റിയാൻ ബർണാർഡ് | |
---|---|
ജനനം | Christiaan Neethling Barnard (1922-11-08)8 നവംബർ 1922 Beaufort West, Cape Province, Union of South Africa |
മരണം | 2 സെപ്റ്റംബർ 2001(2001-09-02) (പ്രായം 78) |
വിദ്യാഭ്യാസം | യൂണിവേഴ്സിറ്റി ഓഫ് കേപ്പ് ടൌൺ യൂണിവേഴ്സിറ്റി ഓഫ് മിന്നെസോട്ട |
സജീവ കാലം | 1950–2001 |
അറിയപ്പെടുന്നത് | first successful human-to-human heart transplant |
ബന്ധുക്കൾ | Marius Barnard |
Medical career | |
Profession | ശസ്ത്രക്രിയാവിദഗ്ധൻ |
Institutions | Groote Schuur Hospital University of Minnesota |
Specialism | Cardiothoracic surgery Heart transplantation |
കേപ് പ്രവിശ്യയിലെ ബ്യൂഫോർട്ട് വെസ്റ്റിൽ ജനിച്ച ബർണാർഡ് വൈദ്യശാസ്ത്രം പഠിക്കുകയും ജന്മനാടായ ദക്ഷിണാഫ്രിക്കയിൽ വർഷങ്ങളോളം പ്രാക്ടീസ് നടത്തുകയും ചെയ്തു.[12]