കോങ്കണ്ണ്
കാഴ്ച വൈകല്യം / From Wikipedia, the free encyclopedia
രണ്ട് കണ്ണുകൾക്കും ഒരേ സമയം ഒരേ വസ്തുവിൽ കേന്ദ്രീകരിക്കാൻ പറ്റാത്ത , അഥവാ രണ്ട് കണ്ണുകൾക്കും യോജിച്ച് പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണ് സ്ട്രാബിസ്മസ് (Strabismus) അഥവാ കോങ്കണ്ണ്.
വസ്തുതകൾ കോങ്കണ്ണ്, മറ്റ് പേരുകൾ ...
കോങ്കണ്ണ് | |
---|---|
മറ്റ് പേരുകൾ | സ്ട്രബിസ്മസ് |
എക്സോട്രോപ്പിയ, ഇടത് കണ്ണ് പുറത്തേക്ക് തിരിഞ്ഞിരിക്കുന്നു | |
ഉച്ചാരണം | |
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം |
ലക്ഷണങ്ങൾ | നേർ ദിശയിൽ അല്ലാത്ത കണ്ണ് |
സങ്കീർണത | ആംബ്ലിയോപ്പിയ, ഡിപ്ലോപ്പിയ |
തരങ്ങൾ | ഈസോട്രോപ്പിയ (ഉള്ളിലേക്ക്); എക്സോട്രോപ്പിയ (പുറത്തേക്ക്); ഹൈപർട്രോപ്പിയ (ലംബമായി) |
കാരണങ്ങൾ | പേശികളുടെ അപര്യാപ്തത, അപവർത്തന ദോഷങ്ങൾ, തലച്ചോറിലെ പ്രശ്നങ്ങൾ, ആഘാതം, അണുബാധ |
അപകടസാധ്യത ഘടകങ്ങൾ | മാസം തികയാതെയുള്ള പ്രസവം, സെറിബ്രൽ പാൾസി, പാരമ്പര്യം |
ഡയഗ്നോസ്റ്റിക് രീതി | നേത്ര പരിശോധന |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | നാഡീ പ്രശ്നങ്ങൾ |
Treatment | കണ്ണട, സർജറി |
ആവൃത്തി | ~2% (കുട്ടികളിൽ) |
അടയ്ക്കുക
ഒരു കണ്ണ് വസ്തുവിൽ കേന്ദ്രീകരിക്കുമ്പോൾ മറ്റെ കണ്ണ് ഉള്ളിലേക്കോ (esotropia), പുറമേക്കോ (exotropia), മുകളിലേക്കൊ (hypertropia), താഴേക്കോ (hypotropia) ആയി പോവുന്നു. ചില നേരം മാത്രമായോ, എല്ലായ്പോഴുമായോ ഇത് പ്രത്യക്ഷപ്പെടാം. ഒരു കണ്ണിനു മാത്രമായോ, ഇരുകണ്ണുകൾക്കുമായോ ഇത് ബാധിക്കാം.
ശൈശവത്തിൽ തന്നെ ആരംഭിച്ച സ്ട്രാബിസ്മസ് ഒരുപക്ഷേ ഒറ്റ കണ്ണിനു മാത്രമായുള്ള കാഴ്ച്ച നഷ്ടത്തിലേക്കും (ആംബ്ലിയോപ്പിയ), ആഴ കാഴ്ച്ച (dept perception) നഷ്ടത്തിലേക്കും നയിച്ചേക്കാം. മുതിർന്നവരിലെ സ്ട്രാബിസ്മസ് ഇരട്ട കാഴ്ചയിലേക്ക് (double vision) നയിക്കാറുണ്ട്.