കൊളോൺ
From Wikipedia, the free encyclopedia
ജർമനിയിലെ നോർഡ്റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തിലെ ഒരു നഗരമാണ് കൊളോൺ (Cologne English: /kəˈloʊn/; ജർമ്മൻ: Köln, pronounced [kœln] ( listen), Kölsch: Kölle [ˈkœɫə] ⓘ) നോർഡ്റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ കൊളോൺ ജർമനിയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള നാലാമത്തെ നഗരമാണ്. നോർഡ്റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഡൂസൽഡോർഫ് നഗരത്തിന് 45 km (28 mi) തെക്ക്പടിഞ്ഞാറായും ബോൺ നഗരത്തിന് 25 km (16 mi) വടക്കുപടിഞ്ഞാറായും സ്ഥിതിചെയ്യുന്നു.
കൊളോൺ Köln | |||
---|---|---|---|
മുകളിൽനിന്നും താഴേക്കും ഇടത്തുനിന്നും വലത്തേക്കും: ഹോഹെൻസോള്ളേൺ പാലം; രാത്രിയിൽ, വി. മാർട്ടിന്റെ പള്ളി, കൊലോണിയസ് ടി.വി, ടവർ കൊളോൺ പള്ളി, ക്രാൻഹൗസ് കെട്ടിടങ്ങൾ, മീഡിയാപ്പാർക്ക് | |||
| |||
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Germany നോർഡ്റൈൻ വെസ്റ്റ്ഫാളൻ" does not exist | |||
Coordinates: 50°56′11″N 6°57′10″E | |||
Country | Germany | ||
State | നോർഡ്റൈൻ വെസ്റ്റ്ഫാളൻ | ||
Admin. region | കൊളോൺ | ||
Founded | 38 BC | ||
• ലോർഡ് മേയർ | ഹെന്രിയെറ്റെ റെക്കെർ | ||
• City | 405.15 ച.കി.മീ.(156.43 ച മൈ) | ||
ഉയരം | 37 മീ(121 അടി) | ||
(2013-12-31)[1] | |||
• City | 10,34,175 | ||
• ജനസാന്ദ്രത | 2,600/ച.കി.മീ.(6,600/ച മൈ) | ||
• മെട്രോപ്രദേശം | 35,73,500 | ||
സമയമേഖല | CET/CEST (UTC+1/+2) | ||
Postal codes | 50441–51149 | ||
Dialling codes | 0221, 02203 (Porz) | ||
വാഹന റെജിസ്ട്രേഷൻ | K | ||
വെബ്സൈറ്റ് | www.stadt-koeln.de |
ജർമനിയുടെ ബെൽജിയം, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുടെ അതിർത്തിക്ക് സമീപമായി റൈൻ നദിയുടെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്നു. കൊളോൺ ഡോം എന്നും അറിയപ്പെടുന്ന കൊളോൺ കത്തീഡ്രൽ, യൂറോപ്പിലെ ഏറ്റവും പുരാതനവും വലിയതുമായ യൂണിവേഴ്സിറ്റികളിൽ ഒന്നായ കൊളോൺ സർവ്വകലാശാല (Universität zu Köln) .[2] എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.[2]
എ.ഡി ഒന്നാം നൂറ്റാണ്ടിലാണ് യൂബി ടെറ്രിട്ടറിയിൽ റോമൻ കോളനിയായ കൊളോണിയ ക്ലാഡിയ അര അഗിപ്പിനേസിയം (Colonia Claudia Ara Agrippinensium) സ്ഥാപിക്കപ്പെട്ടത്, ഇതിലെ ആദ്യവാക്കാണ് കൊളോൺ എന്ന പേരിന്നടിസ്ഥാനം.[3] യൂബി എന്ന പേരിൽനിന്നും ഉണ്ടായ അഗസ്റ്റ യൂബിറ്റോറിയം( Augusta Ubiorum) എന്നതാണ് നഗരത്തിന്റെ മറ്റൊരു ലത്തീൻ നാമം.[4].
റൈൻലാൻഡിലെ ഒരു പ്രധാന സാംസ്കാരികകേന്ദ്രമാണ് കൊളോൺ, മുപ്പതിലധികം മ്യൂസിയങ്ങളും നൂറിലധികം ആർട്ട് ഗ്യാലറികളും ഇവിടെ സ്ഥിതിചെയ്യുന്നു. കൊളോൺ ട്രേഡ് ഫെയർ (Koelnmesse GmbH ) ഇവിടെ ആർട്ട് കൊലോൺ, ഐ എം എം(ഗൃഹോപകരണങ്ങളുടെ വ്യാപാരമേള), ഗെയിംസ്കോം (വീഡിയോ ഗെയിമുകളുടെ വ്യാപാരമേള), ഫോടോകിന ( ഫോട്ടോഗ്രാഫിക് ഉപകരണങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ വ്യാപാരമേള) തുടങ്ങിയ വ്യാപാരമേളകൾ സംഘടിപ്പിക്കാറുണ്ട്.