കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)
കേരളത്തിലെ തെരഞ്ഞെടുപ്പ് / From Wikipedia, the free encyclopedia
പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 സാമാജികരെ തിരഞ്ഞെടുക്കുന്നതിനായുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രിൽ 6ന് നടന്നു. മേയ് 2ന് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടന്നു.[1][2]
വസ്തുതകൾ കേരളാ നിയമസഭയിലെ എല്ലാ (140) സീറ്റുകളിലും ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 71, Turnout ...
| |||||||||||||||||||||||||||||||||||||||||||||||||||||
കേരളാ നിയമസഭയിലെ എല്ലാ (140) സീറ്റുകളിലും ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 71 | |||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
അഭിപ്രായ സർവേകൾ | |||||||||||||||||||||||||||||||||||||||||||||||||||||
Turnout | 74.57% (2.96%) | ||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||
ഫലം മണ്ഡലങ്ങളനുസരിച്ച് | |||||||||||||||||||||||||||||||||||||||||||||||||||||
|
അടയ്ക്കുക
തെരഞ്ഞെടുപ്പിൽ നിലവിൽ ഭരണത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) മുൻ തിരഞ്ഞെടുപ്പിനേക്കാൾ 8 സീറ്റുകൾ കൂടുതൽ കരസ്ഥമാക്കി 99 സീറ്റുകളുമായി അധികാരം നിലനിർത്തി. 1982 ലെ തിരഞ്ഞെടുപ്പിന് ശേഷം ഒരു സഖ്യം സംസ്ഥാനത്ത് തുടർച്ചയായി വിജയിക്കുന്നത് ഇതാദ്യമാണ്. 2016 നെ അപേക്ഷിച്ച് 6 കുറവോടെ ബാക്കിയുള്ള 41 സീറ്റുകൾ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) നേടി. ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻഡിഎ) നിയമസഭയിൽ നിലവിലുണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ടു.[3]