കൃഷ്ണ രാജ വാഡിയാർ നാലാമൻ
From Wikipedia, the free encyclopedia
മഹാരാജാ കൃഷ്ണ രാജ വാഡിയാർ നാലാമൻ (നൽവാഡി കൃഷ്ണരാജ വാഡിയാർ; 4 ജൂൺ 1884 - 3 ഓഗസ്റ്റ് 1940) 1894 മുതൽ 1940 -ൽ മരണംവരെ മൈസൂർ രാജ്യത്തിന്റെ ഇരുപത്തിനാലാമത് മഹാരാജാവായിരുന്നു. അദ്ദേഹത്തിന്റെ മരണസമയത്ത് 1940-ൽ കണ്ടെത്തിയ സ്വകാര്യ സ്വത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിലൊരാളായി കണക്കാക്കിയിരുന്നു. 1940- ൽ ഏകദേശം 400 ദശലക്ഷം അമേരിക്കൻ ഡോളർ ആസ്തിയുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. ഇത് 2010-ൽ 56 ബില്യൺ ഡോളറിനു തുല്യമായിരുന്നു.[1]
കൃഷ്ണ രാജ വാഡിയാർ IV GBE GCSI GCStJ KGSJM KGCM DD | |
---|---|
മൈസൂരിലെ മഹാരാജാവ് | |
ഭരണകാലം | 28 December 1894 – 3 August 1940 |
സ്ഥാനാരോഹണം | 1 ഫെബ്രുവരി 1895, മൈസൂർ പാലസ് |
ജനനം | (1884-06-04)4 ജൂൺ 1884 |
ജന്മസ്ഥലം | മൈസൂർ കൊട്ടാരം, മൈസൂർ, മൈസൂർ സാമ്രാജ്യം |
മരണം | 3 ഓഗസ്റ്റ് 1940(1940-08-03) (പ്രായം 56) |
മരണസ്ഥലം | ബാംഗ്ലൂർ കൊട്ടാരം, ബാംഗ്ലൂർ, മൈസൂർ സാമ്രാജ്യം |
മുൻഗാമി | ചാമരാജേന്ദ്ര വാഡിയാർ X (പിതാവ്) |
പിൻഗാമി | ജയചാമരാജേന്ദ്ര വാഡിയാർ (മരുമകൻ) |
ജീവിതപങ്കാളി | ലക്ഷ്മിവിലാസ സന്നിധാന ശ്രീ പ്രതാപ കുമാരി അമ്മാനി അവരു |
രാജകൊട്ടാരം | വാഡിയാർ രാജവംശം |
പിതാവ് | ചാമരാജേന്ദ്ര വാഡിയാർ X |
മാതാവ് | മഹാറാണി വാണി വിലാസ് സന്നിധാന |
മതവിശ്വാസം | ഹിന്ദുമതം |
പ്ലേറ്റോയുടെ റിപ്പബ്ലിക്കിനെ ആദരവോടെ കണ്ട് ജീവിച്ചിരുന്ന പോൾ ബ്രണ്ടനെപ്പോലെ അദ്ദേഹം ഒരു തത്ത്വചിന്തകനായ രാജാവായിരുന്നു. അദ്ദേഹം അശോക ചക്രവർത്തിയെ ബ്രിട്ടീഷുകാരനായിരുന്ന പ്രഭു സാമുവലുമായി താരതമ്യം ചെയ്തിരുന്നു. മഹാത്മാ ഗാന്ധി രാജർഷി അഥവാ ""saintly king"" എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു. ശ്രീരാമന്റെ ഭരണത്തിനു യോജിച്ച ആദരവോടെയുള്ള ഭരണം പിന്തുടർന്നിരുന്നതിനാൽ അദ്ദേഹത്തിന്റെ അനുയായികൾ രാമ രാജ്യമായി കണ്ടിരുന്നു. 1930-ൽ ലണ്ടനിലെ വട്ടമേശ സമ്മേളനത്തിൽ പ്രഭു ജോൺ സാങ്കി "മൈസൂർ ആണ് ലോകത്തിലെ ഏറ്റവും മികച്ച ഭരണകൂടം" എന്നു പറഞ്ഞു കൊണ്ട് കൃഷ്ണരാജ വാഡിയാർ നാലാമന്റെ മഹനീയവും കാര്യക്ഷമവുമായ രാജകീയത അംഗീകരിക്കുകയുണ്ടായി.