കാൻഡെല
പ്രകാശ തീവ്രതയുടെ എസ് ഐ(അന്താരാഷ്ട്ര ഏകവ്യവസ്ഥ) ഘടകം / From Wikipedia, the free encyclopedia
കാൻഡെല (/kænˈdɛlə/ അല്ലെങ്കിൽ /kænˈdiːlə/; ചിഹ്നം: CD) എന്നത് അന്താരാഷ്ട്ര ഏകകവ്യവസ്ഥ (എസ്.ഐ.) പ്രകാരം പ്രകാശ തീവ്രത അളക്കാനുള്ള മൌലിക ഏകകം ആണ്. ഒരു പ്രത്യേക ദിശയിൽ, ഒരു പോയിന്റ് പ്രകാശ സ്രോതസ്സ്, യൂണിറ്റ് സോളിഡ് ആംഗിളിൽ പുറപ്പെടുവിക്കുന്ന പ്രകാശത്തിന്റെ ശക്തിയാണ് ഇത്. പ്രകാശ തീവ്രത പ്രസരണ തീവ്രതയ്ക്ക് സമാനമാണ്, പക്ഷേ ഉറവിടത്തിന്റെ സ്പെക്ട്രത്തിലെ ഓരോ തരംഗദൈർഘ്യത്തിന്റെയും സംഭാവനകൾ കൂട്ടിച്ചേർക്കുന്നതിനുപകരം ഓരോ തരംഗദൈർഘ്യത്തിന്റെയും സംഭാവനയെ സ്റ്റാൻഡേർഡ് ലൂമിനോസിറ്റി ഫംഗ്ഷൻ (വ്യത്യസ്ത തരംഗദൈർഘ്യങ്ങളോടുള്ള മനുഷ്യന്റെ കണ്ണിന്റെ സംവേദനക്ഷമതയുടെ ഒരു മാതൃക) ഉപയോഗിച്ച് കണക്കാക്കുന്നു.[5] ഒരു സാധാരണ മെഴുകുതിരി ഏകദേശം ഒരു കാൻഡെല പ്രകാശ തീവ്രതയോടെ പ്രകാശം പുറപ്പെടുവിക്കുന്നു. ചില ദിശകളിലെ പ്രകാശത്തിന്റെ ഉദ്വമനം ഒരു അതാര്യമായ വസ്തുവിനാൽ തടസ്സപ്പെടുത്തിയാലും പ്രകാശ തീവ്രത 1 കാൻഡെല തന്നെ ആയിരിക്കും.
Unit system: | SI base unit |
Unit of... | Luminous intensity |
Symbol: | cd |
1 cd in... | is equal to... |
international candles | ≈ 1.02 cp |
Hefner Kerze | ≈ 1.11 HK |
മെഴുകുതിരിയുടെ ലാറ്റിൻ വാക്കാണ് കാൻഡെല എന്ന പദം. "കാൻഡിൽ" എന്ന പഴയ പേര് ഇപ്പോഴും ഫൂട്-കാൻഡിൽ, കാൻഡിൽ പവർ എന്നീ ഏകകങ്ങളിൽ ഉപയോഗിക്കാറുണ്ട്.[6]