കാതറീൻ ബിഗലോ
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായകയാണ് കാതറീൻ ബിഗലോ(ജനനം:നവംബർ 27, 1951). 1987-ൽ പുറത്തിറങ്ങിയ നിയർ ഡാർക്ക്, 1991-ൽ പുറത്തിറങ്ങിയ പോയന്റ് ബ്രേക്ക്, 2009-ൽ പുറത്തിറങ്ങി, 2010-ലെ ആറു അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ ദ ഹർട്ട് ലോക്കർ എന്നിവയാണ് കാതറീന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. മികച്ച സംവിധാനത്തിനുള്ള അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിതയാണിവർ[1]
കാതറീൻ ബിഗലോ | |
---|---|
ജനനം | കാതറീൻ ആൻ ബിഗലോ |
തൊഴിൽ | ചലച്ചിത്ര സംവിധായക |
സജീവ കാലം | 1978-ഇതുവരെ |
ജീവിതപങ്കാളി(കൾ) | ജെയിംസ് കാമറൂൺ (1989-1991) |
ദ ഹർട്ട് ലോക്കർ എന്ന ചിത്രത്തിന്റെ സംവിധാനത്തിനു് ഡയറക്ടേർസ് ഗിൽഡ് ഫോർ അമേരിക്ക അവാർഡ് ഫോർ ഔട്ട്സ്റ്റാൻഡിങ്ങ് ഡയറക്ടിങ്ങ്, മികച്ച സംവിധായികയ്ക്കുള്ള ബാഫ്റ്റ പുരസ്കാരം, മികച്ച സംവിധായികയ്ക്കുള്ള അക്കാദമി പുരസ്കാരം എന്നീ പുരസ്കാരങ്ങൾ കാതറീൻ നേടി. ആ ചിത്രം 2010-ലെ ഏറ്റവും നല്ല ചിത്രമായി ബാഫ്റ്റയിലും, അക്കാദമി പുരസ്കാരത്തിലും തെരഞ്ഞെടുക്കപ്പെട്ടു. അതു പോലെ 2010-ലെ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ഈ ചിത്രം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.