ഓസ് നഗരത്തിലെ മാന്ത്രികൻ
From Wikipedia, the free encyclopedia
എൽ. ഫ്രാങ്ക് ബോം എഴുതിയ ഒരു സുപ്രസിദ്ധ ബാലസാഹിത്യ കൃതിയാണ് ഓസ് നഗരത്തിലെ മാന്ത്രികൻ (ഇംഗ്ലീഷ്: The Wonderful Wizard of Oz).[1]പിന്നീട് ഈ കൃതി ഇതേ പേരിൽ വിക്ടർ ഫ്ലെമിങ്ങ് സിനിമയാക്കുകയുമുണ്ടായി.[2] ഓസ് എന്ന മാന്ത്രിക ലോകത്തെ പ്രമേയമാക്കി ബോം ഇരുപതോളം കൃതികൾ രചിക്കുകയുണ്ടായി. അതിൽ ഏറ്റവും പ്രശസ്തവും ആദ്യത്തെതുമാണ് ഓസ് നഗരത്തിലെ മാന്ത്രികൻ. അനേകം ഭാഷകളിലേക്ക് ഓസ് കൃതികൾ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. ബോമിന്റെ മരണ ശേഷവും, മറ്റു പലരുടേതായി നിരവധി ഓസ് കൃതികൾ രചിക്കപ്പെട്ടു എന്നത് ഓസിന്റെ ജനപ്രിയതയ്ക്ക് തെളിവാണ്. ഓസ് നഗരത്തിലെ മാന്ത്രികൻ എന്ന പേരിലും ഓസിലെ മായാവി എന്ന പേരിലും മലയാളത്തിൽ പരിഭാഷകൾ ഉണ്ടായിട്ടുണ്ട്.
വസ്തുതകൾ കർത്താവ്, ചിത്രരചയിതാവ് ...
കർത്താവ് | എൽ. ഫ്രാങ്ക് ബോം |
---|---|
ചിത്രരചയിതാവ് | വില്യം വാലൻസ് ഡെൻസ്ലോ |
രാജ്യം | യു.എസ്.എ. |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | ഓസ് പുസ്തക പരമ്പര |
സാഹിത്യവിഭാഗം | ഭ്രമാത്മക സാഹിത്യം ബാലസാഹിത്യം |
പ്രസാധകർ | ജോർജ്ജ് എം. ഹിൽ കമ്പനി |
പ്രസിദ്ധീകരിച്ച തിയതി | 1900 മേയ് 17 |
മാധ്യമം | ഹാർഡ് ബാക്ക്/പേപ്പർ ബാക്ക് പുസ്തകം, ഓഡിയോ പുസ്തകം |
ഏടുകൾ | 259 പേജുകൾ., 21 leaves of plates (first edition hardcover) |
OCLC | 9506808 |
ശേഷമുള്ള പുസ്തകം | ദ മാർവലസ് ലാൻഡ് ഓഫ് ഓസ് |
അടയ്ക്കുക