ഒലിവർ ക്രോംവെൽ
From Wikipedia, the free encyclopedia
പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ഒരു രാഷ്ട്രീയനേതാവും സൈന്യാധിപനും ആയിരുന്നു ഒലിവർ ക്രോംവെൽ (ജനനം: 25 ഏപ്രിൽ 1599; മരണം: 3 സെപ്തംബർ 1658). രാജവാഴ്ച അവസാനിപ്പിച്ച്, ഇംഗ്ലണ്ടിനെ കുറേക്കാലത്തേയ്ക്ക് ഗണരാഷ്ട്രം(Republic) ആക്കിയതിന്റേയും, തുടർന്നുണ്ടായ ഭരണത്തിൽ വഹിച്ച നിർണ്ണായകമായ പങ്കിന്റേയും പേരിലാണ് ക്രോംവെൽ പ്രധാനമായും അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധത്തിൽ രാജപക്ഷസൈന്യത്തെ പരാജയപ്പെടുത്തിയ പുത്തൻ മാതൃകാസൈന്യത്തിന്റെ(New Model Army) തലവന്മാരിൽ ഒരാളായിരുന്നു ക്രോംവെൽ. 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയെ തുടർന്ന് ഹ്രസ്വകാലത്തേക്ക് നിലവിൽ വന്ന ഗണരാജ്യത്തിൽ ഏറ്റവും അധികാരം കൈയ്യാളിയത് ക്രോംവെൽ ആയിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് സൈന്യം, അയർലൻഡും സ്കോട്ട്ലണ്ടും ആക്രമിച്ചു കീഴടക്കി. 1653 മുതൽ 1658-ലെ മരണം വരെ ക്രോംവെൽ, 'സംരക്ഷകപ്രഭു' (Lord Protector) എന്ന സ്ഥാനപ്പേരോടെ ഇംഗ്ലണ്ടും അയർലണ്ടും സ്കോട്ട്ലണ്ടും ചേർന്ന രാഷ്ട്രസംഘത്തിന്റെ(Commonwealth) ഏകാധിപതി ആയിരുന്നു.
ഒലിവർ ക്രോംവെൽ | |
---|---|
ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, അയർലണ്ട് എന്നിവ ചേർന്ന കൂട്ടായ്മയുടെ "ലോഡ് പ്രൊട്ടക്ടർ" | |
ഓഫീസിൽ 16 ഡിസംബർ 1653 – 3 സെപ്തംബർ 1658 | |
മുൻഗാമി | ഇംഗ്ലീഷ് കൗൺസിൽ ഓഫ് സ്റ്റേറ്റ് |
പിൻഗാമി | റിച്ചാർഡ് ക്രോംവെൽ |
Member of Parliament for കേംബ്രിഡ്ജ് | |
ഓഫീസിൽ 1640–1642 | |
Monarch | ചാൾസ് ഒന്നാമൻ |
ഓഫീസിൽ 1640–1640 | |
Member of Parliament for ഹണ്ടിങ്ങ്ടൺ | |
ഓഫീസിൽ 1628–1629 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1599-04-25)25 ഏപ്രിൽ 1599 ഹണ്ടിങ്ങ്ടൺ, കേംബ്രിഡ്ജ്ഷയർ |
മരണം | 3 സെപ്റ്റംബർ 1658(1658-09-03) (പ്രായം 59) വൈറ്റ്ഹാൾ, ലണ്ടൻ |
അന്ത്യവിശ്രമം | തിബേൺ, ലണ്ടൻ |
ദേശീയത | ഇംഗ്ലീഷ് |
പങ്കാളി | എലിസബത്ത് ബൂർഷിയർ |
Relations | റോബർട്ട് ക്രോംവെൽ (പിതാവ്) എലിസബത്ത് ക്രോംവെൽ (അമ്മ) |
കുട്ടികൾ | റോബർട്ട് ക്രോംവെൽ ഒലിവർ ക്രോംവെൽ ബ്രിജിറ്റ് ക്രോംവെൽ റിച്ചാർഡ് ക്രോംവെൽ ഹെൻറി ക്രോംവെൽ എലിസബത്ത് ക്രോംവെൽ മേരി ക്രോംവെൽ ഫ്രാൻസിസ് ക്രോംവെൽ |
അൽമ മേറ്റർ | സിഡ്നി സസക്സ് കോളജ്, കേംബ്രിഡ്ജ് |
ജോലി | കർഷകൻ; പാർലമെന്റ് അംഗം; സൈനിക മേധാവി |
ഒപ്പ് | |
Nickname | ഓൾഡ് അയൺസൈഡ്സ് |
Military service | |
Allegiance | റൗണ്ട് ഹെഡ്സ് |
Branch/service | ഈസ്റ്റേൺ അസോസിയേഷൻ (1643–1645); പുതിയ മാതൃകാസൈന്യം (1645–1646) |
Years of service | 1643–51 |
Rank | കേണൽ (1643); കുതിരപ്പടയിൽ ലെഫ്റ്റ്നന്റ് ജനറൽ(bef. 1644–45); കാലാൾപ്പടയിൽ ലെഫ്റ്റ്നന്റ് ജനറൽ (1645–46) |
Commands | കേംബ്രിഡ്ജ് ഷയർ അയൺസൈഡ്സ് (1643 – bef. 1644); ഈസ്റ്റേൺ അസോസിയേഷൻ (bef. 1644–45); പുതിയ മാതൃകാസൈന്യം (1645–46) |
Battles/wars | ഗെയിൻസ്ബറോ; മാർസ്റ്റൺ മൂർ; ന്യൂബറി 2; നേസബി; ലാങ്ങ്പോർട്ട്; പ്രെസ്റ്റൺ; ഡൻബാർ; റോച്ചസ്റ്റർ |