ഐക്യ ജനാധിപത്യ മുന്നണി
കേരളത്തിലെ രാഷ്ട്രീയ സഖ്യം / From Wikipedia, the free encyclopedia
കേരളത്തിലെ ജനപക്ഷ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളാ ശാഖയായ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് സാധാരണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്.[7] ഓരോ തിരഞ്ഞെടുപ്പിലും മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവുക പതിവാണ്. എങ്കിലും മുഖ്യകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലിം ലീഗ്, എന്നീ പാർട്ടികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു.
വസ്തുതകൾ ഐക്യ ജനാധിപത്യ മുന്നണി, ചുരുക്കപ്പേര് ...
ഐക്യ ജനാധിപത്യ മുന്നണി | |
---|---|
ചുരുക്കപ്പേര് | യു ഡി എഫ് |
ചെയർപേഴ്സൺ | വി.ഡി. സതീശൻ |
സ്ഥാപകൻ | കെ. കരുണാകരൻ |
രൂപീകരിക്കപ്പെട്ടത് | 1979; 45 years ago (1979) |
മുഖ്യകാര്യാലയം | "ഇന്ദിരാഭവൻ", വെള്ളയമ്പലം, തിരുവനന്തപുരം ജില്ല, കേരളം |
പ്രത്യയശാസ്ത്രം | Big tent Factions
|
രാഷ്ട്രീയ പക്ഷം | Centre[5] to Centre-right[6] |
സഖ്യം | INDIA |
അടയ്ക്കുക
ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽ.ഡി.എഫ്. ആണ് കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ബദൽ.
ഐക്യ ജനാധിപത്യ മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു. കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നണി ചെയർമാൻ. നിലവിൽ എം.എം. ഹസൻ ആണു യു.ഡി.എഫ് കൺവീനർ[8][9]