എൻസിലാഡസ്
From Wikipedia, the free encyclopedia
ശനിയുടെ ആറാമത്തെ വലിയ ഉപഗ്രഹമാണ് എൻസിലാഡസ്. 1789ൽ വില്യം ഹെർഷൽ ആണ് ഇതിനെ കണ്ടെത്തിയത്.[13][14] പിന്നീട് 1980കളിൽ വോയേജർ പേടകങ്ങൾ ഇതിനു സമീപത്തു കൂടി കടന്നുപോകുന്നതു വരെ കാര്യമായ വിവരങ്ങളൊന്നും എൻസിലാഡസിനെ കുറിച്ച് അറിയുമായിരുന്നില്ല. ഇതിനെ വ്യാസം 500 കി.മീറ്റർ ആണെന്നും ഇത് ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റന്റെ പത്തിലൊന്നാണെന്നും ഇതിൽ പതിക്കുന്ന സൂര്യപ്രകാശത്തെ പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നു എന്നും ഉള്ള വിവരങ്ങളെല്ലാം വോയെജർ ദൗത്യങ്ങളാണ് നൽകിയത്.
കണ്ടെത്തൽ | |||||||||
---|---|---|---|---|---|---|---|---|---|
കണ്ടെത്തിയത് | William Herschel | ||||||||
കണ്ടെത്തിയ തിയതി | August 28, 1789 [1] | ||||||||
വിശേഷണങ്ങൾ | |||||||||
ഉച്ചാരണം | /ɛnˈsɛlədəs/ en-SEL-ə-dəs | ||||||||
മറ്റു പേരുകൾ | Saturn II[2] | ||||||||
Adjectives | Enceladean, Enceladan [lower-alpha 1] | ||||||||
ഭ്രമണപഥത്തിന്റെ സവിശേഷതകൾ | |||||||||
സെമി-മേജർ അക്ഷം | 237948 km | ||||||||
എക്സൻട്രിസിറ്റി | 0.0047 [3] | ||||||||
പരിക്രമണകാലദൈർഘ്യം | 1.370218 d[4] | ||||||||
ചെരിവ് | 0.019° (to Saturn's equator) | ||||||||
ഉപഗ്രഹങ്ങൾ | Saturn | ||||||||
ഭൗതിക സവിശേഷതകൾ | |||||||||
അളവുകൾ | 513.2 × 502.8 × 496.6 km [5] | ||||||||
ശരാശരി ആരം | 252.1±0.2 km [5] (0.0395 Earths, 0.1451 Moons) | ||||||||
പിണ്ഡം | (1.08022±0.00101)×1020 kg [6] (1.8×10−5 Earths) | ||||||||
ശരാശരി സാന്ദ്രത | 1.609±0.005 g/cm³ [5] | ||||||||
പ്രതല ഗുരുത്വാകർഷണം | 0.114 m/s² (0.0113 g) | ||||||||
നിഷ്ക്രമണ പ്രവേഗം | 0.239 km/s (860.4 km/h) | ||||||||
Rotation period | synchronous | ||||||||
Axial tilt | zero | ||||||||
അൽബിഡോ | 1.375±0.008 (geometric) or 0.99 (Bond) [7] | ||||||||
| |||||||||
11.7 [9] | |||||||||
അന്തരീക്ഷം | |||||||||
പ്രതലത്തിലെ മർദ്ദം | trace, significant spatial variability [10][11] | ||||||||
ഘടന (വ്യാപ്തമനുസരിച്ച്) | 91% Water vapor 4% Nitrogen 3.2% Carbon dioxide 1.7% Methane [12] |
2005ൽ കാസ്സിനി എൻസിലാഡസിന്റെ സമീപത്തുകൂടി പറക്കാൻ തുടങ്ങിയതോടെ ഇതിനെ കുറിച്ചുള്ള വളരെയേറെ വിവരങ്ങൾ കിട്ടിത്തുടങ്ങി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ ഉപഗ്രഹത്തിന്റെ ദക്ഷിണധ്രുവപ്രദേശത്ത് വളരെ ഉയർന്ന തോതിലുള്ള ജലസാന്നിദ്ധ്യമുണ്ട് എന്ന വെളിപ്പെടുത്തലായിരുന്നു. ഈ ഭാഗത്തു നിന്ന് പുറത്തേക്കു വമിച്ചിരുന്ന നീരാവിയും അതിനോടൊപ്പം വന്ന ഉപ്പുപരലുകളും മഞ്ഞുകട്ടകളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഒരു സെക്കന്റിൽ 200കി.ഗ്രാം വീതമാണ് ഇവ പുറംതള്ളപ്പെടുന്നത്.[15][16][17] ഇങ്ങനെ പുറംതള്ളുന്ന പദാർത്ഥങ്ങളാണ് ശനിയുടെ ഇ-റിങിൽ പ്രധാനമായും ഉള്ളത് എന്ന് കരുതപ്പെടുന്നു.
നിരീക്ഷണങ്ങളിൽ നിന്ന് എൻസിലാഡസ് ആന്തരികതാപം പുറത്തു വിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇതിന്റെ ദക്ഷിണധ്രുവപ്രദേശത്ത് വളരെ കുറച്ച് ചെറിയ ഗർത്തങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കാണിക്കുന്നത് എൻസിലാഡസ് ഭൂമിശാസ്ത്രപരമായി സജീവമാണ് എന്നാണ്. വാതകഭീമന്മാരുടെ ഉപഗ്രഹങ്ങൾക്ക് അവയുടെ മറ്റു ഉപഗ്രഹങ്ങളുടെ സ്വാധീനഫലമായി ഭ്രമണവഴിയിൽ ചില കമ്പനങ്ങൾ അനുഭവപ്പെടാറുണ്ട്. എൻസിലാഡസിന് ഇപ്രകാരം ശനിയുടെ വലിപ്പം കൊണ്ട് നാലാമത്തെ ഉപഗ്രഹമായ ഡിയോണിന്റെയും ശനിയുടെയും സ്വാധീനഫലമായി വേലിയേറ്റ-വേലിയിറക്ക പ്രതിഭാസങ്ങൾ അനുഭവപ്പെടുന്നു. ഇതിന്റെ ഫലമായാണ് എൻസിലാഡസിന്റെ അന്തർഭാഗത്ത് താപോൽപാദനം നടക്കുന്നത്. 2014ൽ നാസ എൻസിലാഡസിന്റെ തെക്കുഭാഗത്ത് പ്രതലത്തിനു താഴെയായി വൻതോതിലുള്ള ദ്രവജലം കണ്ടെത്തുകയുണ്ടായി.[18][19][20]
എൻസിലാഡസിന്റെ സമുദ്രത്തിൽ ഊർജ്ജസ്രോതസ്, പോഷകാംശങ്ങൾ, ജൈവതന്മാത്രകൾ എന്നിവ ഉള്ളതിന് ശക്തമായ തെളിവുകൾ കാസ്സിനി നൽകിയിട്ടുണ്ട്. ഈ അനുകൂലനങ്ങൾ കാരണം എൻസിലാഡസിനെ ഭൂമിക്കു പുറത്തുള്ള ജൈവസാധ്യതാ മേഖലയായി കണക്കാക്കുന്നു.[21][22] വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ ദ്രാവകാവസ്ഥയിലുള്ള ജലം കട്ടികൂടിയ മഞ്ഞുകട്ടകളാൽ കൂടുതൽ സുരക്ഷിതമാക്കപ്പെട്ടിരിക്കുന്നു. എങ്കിലും പുതിയ പഠനങ്ങൾ കാണിക്കുന്നത് യൂറോപ്പയും ചെറിയ തോതിൽ ജലശീകരങ്ങൾ പുറംതള്ളുന്നുണ്ട് എന്നു തന്നെയാണ്.[23] എൻസിലാഡസിൽ നിന്ന് പുറത്തു വരുന്ന ജലത്തിന്റെയും മറ്റുവസ്തുക്കളുടെയും രാസപരിശോധനയിൽ നിന്നും മനസ്സികുന്നത് ഇതിന്റെ അന്തർഭാഗത്ത് ശിലാസാന്നിദ്ധ്യമുണ്ട് എന്നാണ്.[19] ഇതിലെ ഊർജ്ജസ്രോതസ്സുകളെ കുറിച്ചും ജൈവസാന്നിദ്ധ്യത്തെ കുറിച്ചും കുറിച്ച് അറിയുന്നതിന് കൂടുതൽ വിപുലമായ പഠനങ്ങൾ ആവശ്യമാണ്.[24]