എലിസബേത്ത് റീസർ
അമേരിക്കൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
എലിസബേത്ത് ആൻ റീസർ (ജനനം: ജൂൺ 15, 1975)[1] ചലച്ചിത്രങ്ങളിലും, ടെലിവിഷനിലും, നാടകങ്ങളിലും അഭിനയിക്കുന്ന ഒരു അമേരിക്കൻ അഭിനേത്രിയാണ്. അവർ അഭിനയിച്ച ചലച്ചിത്രങ്ങളിൽ സ്റ്റേ, ദ ഫാമിലി സ്റ്റോൺ, സ്വീറ്റ് ലാന്റ്, എഗേൻസ്റ്റ് ദ കറണ്ട്, ദ ട്വലൈറ്റ് സാഗ, യങ് അഡൾട്ട്, ഓയൂജ : ഒറിജിൻ ഓഫ് ഈവിൾ എന്നിവയും ടെലിവിഷൻ പരമ്പരകളിൽ സേവ്ഡ്, ഗ്രേസ് അനാട്ടമി, ദ എക്സ് ലിസ്റ്റ്, ദ ഗുഡ് വൈഫ്, ട്രൂ ഡിറ്റക്ടീവ്, ദി ഹൌണ്ടിംഗ് ഓഫ് ഹിൽ ഹൌസ് എന്നിവയും ഉൾപ്പെടുന്നു.