എം. ബാലമുരളീകൃഷ്ണ
ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഒരു കർണാടകസംഗീത വിദഗ്ദ്ധനും, നിരവധി വാദ്യോപകരണങ്ങളിൽ വിദ്വാനും പിന്നണിഗായകനും, അഭിനേതാവുമായിരുന്നു മംഗലംപള്ളി ബാലമുരളീകൃഷ്ണ (തെലുഗ്: మంగళంపల్లి బాలమురళీకృష్ణ) എന്ന എം. ബാലമുരളീകൃഷ്ണ (ജനനം 1930 ജൂലൈ 6 - മരണം 2016 നവംബർ 22) . കവി, സംഗീതസംവിധായകൻ എന്നീ നിലകളിലും ബാലമുരളീകൃഷ്ണ ശ്രദ്ധേയനാണ്. ഭാരതീയ കലകൾക്കു അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് ഭാരതസർക്കാർ ബാലമുരളീകൃഷ്ണക്ക് രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ പരമോന്നതബഹുമതിയായ പത്മവിഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്.[1] 2005 ൽ ഫ്രഞ്ച് സർക്കാർ അദ്ദേഹത്തിനു ഷെവലിയർ പട്ടം നൽകി ആദരിച്ചിരുന്നു.[2]
വസ്തുതകൾ എം. ബാലമുരളീകൃഷ്ണమంగళంపల్లి బాలమురళీకృష్ణ, പശ്ചാത്തല വിവരങ്ങൾ ...
എം. ബാലമുരളീകൃഷ്ണ మంగళంపల్లి బాలమురళీకృష్ణ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മംഗലംപള്ളി ബാലമുരളീകൃഷ്ണ |
ജനനം | (1930-07-06)6 ജൂലൈ 1930 ശങ്കരഗുപ്തം, പടിഞ്ഞാറേ ഗോദാവരി ജില്ല മദ്രാസ് പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ ആന്ധ്രാപ്രദേശിൽ) |
മരണം | നവംബർ 22, 2016(2016-11-22) (പ്രായം 86) ചെന്നൈ |
വിഭാഗങ്ങൾ | കർണാടക സംഗീതം |
തൊഴിൽ(കൾ) | സംഗീതജ്ഞൻ |
ഉപകരണ(ങ്ങൾ) | ഗായകൻ, മൃദംഗം, ഗഞ്ചിറ |
വർഷങ്ങളായി സജീവം | 1938–2016 |
ലേബലുകൾ | ലഹരി മ്യൂസിക്ക്, സംഗീത, PM Audios & Entertainments, ആദിത്യ മ്യൂസിക്ക് |
അടയ്ക്കുക