എം.ജെ. സ്ക്ലീഡൻ
ജർമൻ സസ്യശാസ്ത്രജ്ഞൻ / From Wikipedia, the free encyclopedia
കോശസിദ്ധാന്തം ആവിഷ്കരിക്കുന്നതിൽ തിയോഡർ ഷ്വാനോടും റുഡോൾഫ് വിർഷോവിനോടുമൊപ്പം പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എം.ജെ. ഷ്ളീഡൻ. ഇദ്ദേഹം Contributions to Phytogenesis എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്. ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം സ്വാഗതം ചെയ്യുന്നതിലും സ്വീകരിക്കുന്നതിലും ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. സസ്യകോശത്തെ മുൻനിർത്തിയുള്ള പഠനങ്ങളും നിരീക്ഷണങ്ങളും പ്രാധാന്യമേറിയതാണ്. [1] സസ്യകോശങ്ങളുടെ യഥാർഥത്തിലുള്ള വിശദീകരണം നടത്തിയത് എം. ജെ. ഷ്ളീഡനായിരുന്നു. സസ്യശരീരം കോശനിർമ്മിതമാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചതും ഷ്ളീഡനാണ്.
വസ്തുതകൾ മത്തിയാസ് ജേക്കബ് ഷ്ളീഡൻ, ജനനം ...
മത്തിയാസ് ജേക്കബ് ഷ്ളീഡൻ | |
---|---|
ജനനം | (1804-04-05)5 ഏപ്രിൽ 1804 |
മരണം | 23 ജൂൺ 1881(1881-06-23) (പ്രായം 77) Frankfurt am Main, ജർമ്മൻ സാമ്രാജ്യം |
ദേശീയത | ജർമ്മൻ |
കലാലയം | Heidelberg |
അറിയപ്പെടുന്നത് | കോശസിദ്ധാന്തം |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | സസ്യശാസ്ത്രം |
സ്ഥാപനങ്ങൾ | University of Jena, University of Dorpat |
രചയിതാവ് abbrev. (botany) | Schleid. |
അടയ്ക്കുക