ഉഫിസി ഗാലറി
ഇറ്റലിയിലെ ഒരു പ്രമുഖ ആർട്ട് മ്യൂസിയം / From Wikipedia, the free encyclopedia
ഇറ്റലിയിലെ ടസ്കാനി മേഖലയിലെ ഫ്ലോറൻസിലെ ചരിത്ര കേന്ദ്രത്തിൽ പിയാസ ഡെല്ല സിഗ്നോറിയയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ആർട്ട് മ്യൂസിയമാണ് ഉഫിസി ഗാലറി (യുകെ: /juːˈfɪtsi, ʊˈfiːtsi/;[3][4] ഇറ്റാലിയൻ: Galleria degli Uffizi, ഉച്ചാരണം. ഏറ്റവും പ്രധാനപ്പെട്ട ഇറ്റാലിയൻ മ്യൂസിയങ്ങളിൽ ഒന്നും ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്നതുമായ, ലോകത്തിലെ ഏറ്റവും വലുതും അറിയപ്പെടുന്നതുമായ ഒന്നാണിത്. പ്രത്യേകിച്ച് ഇറ്റാലിയൻ നവോത്ഥാന കാലഘട്ടത്തിൽ നിന്നുള്ള വിലമതിക്കാനാകാത്ത സൃഷ്ടികളുടെ ഒരു ശേഖരവും ഇവിടെയുണ്ട്.
സ്ഥാപിതം | 1581 |
---|---|
സ്ഥാനം | Piazzale degli Uffizi, 50122 Florence, Italy |
നിർദ്ദേശാങ്കം | 43°46′6″N 11°15′19″E |
Type | Art museum, Design/Textile Museum, Historic site |
Visitors | 969,695 (2021)[1] |
Director | Eike Schmidt[2] |
വെബ്വിലാസം | uffizi.it |
മെഡിസി കുടുംബം (ഹൗസ് ഓഫ് മെഡിസി) അന്യം നിന്നുപോകുമെന്ന അവസ്ഥ വന്നപ്പോൾ അവസാന അവകാശിയായ അന്ന മരിയ ലൂയിസ, ഏറെ ചർച ചെയ്യപ്പെട്ട കൗടുംബിക ഉടന്പടി (പാട്ടോ ഡി ഫാമിഗ്ലിയ) പ്രകാരം കുടുംബസ്വത്തായ കലാ ശേഖരങ്ങൾ ഫ്ലോറൻസ് നഗരത്തിന് നൽകി. ആദ്യത്തെ ആധുനിക മ്യൂസിയങ്ങളിൽ ഒന്നാണ് ഉഫിസി. പതിനാറാം നൂറ്റാണ്ട് മുതൽ അഭ്യർത്ഥന പ്രകാരം ഗാലറി സന്ദർശകർക്കായി തുറന്നിരുന്നു. 1765-ൽ ഇത് ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും 1865-ൽ ഔദ്യോഗികമായി ഒരു മ്യൂസിയമായി മാറുകയും ചെയ്തു.[5]