ഈസ്റ്റ്മാൻ കൊഡാക് കമ്പനി
അമേരിക്കൻ ഫോട്ടോഗ്രാഫി കമ്പനി / From Wikipedia, the free encyclopedia
അമേരിക്കയിലെ റോച്ചെസ്റ്റർ, ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ ചിത്രനിർമ്മാണരംഗത്തുള്ള ഒരു കമ്പനിയാണ് ഈസ്റ്റ്മാൻ കൊഡാക്[4]. 1889 ലാണ് ജോർജ്ജ് ഈസ്റ്റ്മാൻ കമ്പനി സ്ഥാപിച്ചത്. ഫോട്ടോഗ്രാഫിയെ സാധാരണക്കാർക്ക് പ്രാപ്യമാക്കിയത് കൊഡാക്ക് കമ്പനിയുടെ ഉത്പന്നങ്ങളായിരുന്നു. കൊഡാക് കമ്പനിയുടെ ഫിലിം ഉല്പന്നങ്ങൾ ലോകപ്രശസ്തമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഫിലിം വ്യവസായത്തിലെ ലോകമാർക്കറ്റിൽ പ്രധാനപങ്ക് കൊഡാക് കമ്പനിക്കായിരുന്നു. 1976ൽ അമേരിക്കയിലെ വിപണിയുടെ 90% പങ്കും കമ്പനി സ്വന്തമാക്കി[5].
Public | |
Traded as | NYSE: KODK Russell 2000 Index component |
വ്യവസായം |
|
മുൻഗാമി | The Eastman Dry Plate Company |
സ്ഥാപിതം | സെപ്റ്റംബർ 4, 1888; 135 വർഷങ്ങൾക്ക് മുമ്പ് (1888-09-04)[1] |
സ്ഥാപകൻs |
|
ആസ്ഥാനം | Kodak Tower Rochester, New York, U.S. |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | Jim Continenza (Executive Chairman) |
ഉത്പന്നങ്ങൾ | Digital imaging, photographic materials, equipment and services |
വരുമാനം | US$ 1.325 billion (2018)[2] |
പ്രവർത്തന വരുമാനം | US$ -118 million (2018)[2] |
മൊത്ത വരുമാനം | US$ -16 million (2018)[2] |
മൊത്ത ആസ്തികൾ | US$ 1.511 billion (2018)[2] |
Total equity | US$ -3 million (2018)[2] |
ജീവനക്കാരുടെ എണ്ണം | 5,400 (2018)[3] |
വെബ്സൈറ്റ് | www.kodak.com |
1990ന് ശേഷം ഫിലിം വ്യവസായത്തിന് തകർച്ച നേരിടുകയും, ഡിജിറ്റൽ ഫോട്ടോഗ്രഫി വളർന്ന് വരികയും ചെയ്തതോടെ കൊഡാക് കമ്പനിക്ക് ക്ഷീണം സംഭവിക്കുകയും, 2007നു ശേഷം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു[6][7]. വിപണിയിൽ പിടിച്ചുനിൽക്കാനായി കൊഡാക് ഡിജിറ്റൽ, ഡിജിറ്റൽ പ്രിന്റിംഗ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പേറ്റന്റ് നിയമയുദ്ധങ്ങളില്ലുടെയും വരുമാനം കണ്ടെത്താൻ ശ്രമിച്ചു.[8][9]. 2012 ജനുവരിയിൽ കമ്പനി പാപ്പരായതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകി[10][11][12]. 2012 ഫെബ്രുവരിയിൽ കാമറകളുടെ ഉത്പാദനം നിർത്തിയതായും, ഡിജിറ്റൽ ഇമേജിങ് രംഗത്ത് ശ്രദ്ധിക്കുമെന്നും പ്രഖ്യാപനമുണ്ടായി[13][14] 2013 ജനുവരിയിൽ കോടതി സാമ്പത്തികസഹായത്തിന് അനുമതി നൽകി[15].