ഇ. ശ്രീധരൻ
From Wikipedia, the free encyclopedia
ഇന്ത്യക്കാരനായ ഒരു സാങ്കേതികവിദഗ്ദ്ധനാണ് ഇ. ശ്രീധരൻ അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ (ജനനം:12 ജൂലൈ 1932 പാലക്കാട് കേരളം). ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു. ഇന്ത്യൻ പൊതുഗതാഗതസംവിധാനം ആധുനികവത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഡെൽഹി മെട്രോ റെയിൽവേ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു[1][1][2][3][4]. ഡെൽഹി മെട്രോ റെയിൽവേയ്ക്കു പുറമേ കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി[1]. ഇന്ത്യ ഗവർമെന്റ് 2001 -ൽ പത്മശ്രീയും 2008 -ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട് .2005 -ൽ ഫ്രഞ്ച് ഗവണ്മെന്റ് ഇദ്ദേഹത്തെ "ഷെവലിയാർ ഡി ലീജിയോൺ ദ ഹൊന്നെർ" പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി.
ശ്രീധരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശ്രീധരൻ (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ, ജനനം ...
ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ | |
---|---|
ജനനം | (1932-07-12)ജൂലൈ 12, 1932 |
ദേശീയത | ഭാരതീയൻ |
കലാലയം | ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് കാക്കിനാഡ(JNTU) |
അറിയപ്പെടുന്നത് | ഡെൽഹി മെട്രോ റെയിൽവേ |
പുരസ്കാരങ്ങൾ | പത്മവിഭൂഷൺ(2008) പത്മശ്രീ(2001) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | സങ്കേതികശാസ്ത്രം |
സ്ഥാപനങ്ങൾ | ഇന്ത്യൻ റെയിൽവെ |
അടയ്ക്കുക