ഇൻഡക്ഷൻ കുക്കർ
വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന അടുപ്പാണ് ഇൻഡക്ഷൻ കുക്കർ / From Wikipedia, the free encyclopedia
വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന അടുപ്പാണ് ഇൻഡക്ഷൻ കുക്കർ(Induction Cooker). വൈദ്യുത-കാന്തിക തരംഗങ്ങളുപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ചൂട് നേരിട്ട് പാത്രത്തിലുള്ള വസ്തുവിലേക്ക് പ്രവഹിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇരുമ്പ് പാത്രമോ സ്റ്റീൽ പാത്രമോ ഉപയോഗിച്ച് മാത്രമേ ഇതിൽ പാചകം ചെയ്യാൻ സാധിക്കൂ. മൺപാത്രങ്ങൾ, ചെമ്പ്, അലുമിനിയം, ഗ്ലാസ് പാത്രങ്ങൾ എന്നിവ ഇതിൽ ഉപയോഗിക്കാൻ പറ്റില്ല.