ഇസ്രായേലിന്റെ ദേശീയപതാക
ഇസ്രായേൽ പതാക (എബ്രായ: דגל g ഡെഗൽ യിസ്രേൽ; അറബിക്: علم إسرائيل ʿ ആലം ഇസ്രായേൽ) 1948 ഒക്ടോബർ 28 ന് ഇസ്രായേൽ രാ / From Wikipedia, the free encyclopedia
വെളുത്ത പശ്ചാത്തലത്തിൽ തിരശ്ചീനമായ രണ്ട് നീല വരകൾക്കിടയിൽ, 6 കോണുകൾ ഉള്ള ഒരു നീല നക്ഷത്രം ആലേഖനം ചെയ്തിരിക്കുന്ന പതാകയാണ് ഇസ്രായേൽ പതാക ( ഹീബ്രു: דגל ישראל Degel Yisra'el ; അറബി: علم إسرائيل ʿAlam Israʼīl ) ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ച് അഞ്ച് മാസത്തിന് ശേഷം, 1948 ഒക്ടോബർ 28 ന് ഈ പതാകയെ ഔദ്യോഗികമായി ദേശീയ പതാകയായി അംഗീകരിച്ചു. ഇസ്രായേൽ പതാക നിയമ പ്രകാരം ഈ കൊടിയുടെ ഔദ്യോഗിക അളവ് 160 × 220സെ.മീ ആണ്. ആയതിനാൽ 8:11 ആണ് പതാകയുടെ ഔഗ്യോഗിക അനുപാതം. എങ്കിലും വിവിധ അനുപാതത്തിൽ പതാകയുടെ വകഭേദങ്ങൾ കാണാൻ സാധിക്കും. 2: 3 അനുപാതത്തിലുള്ള പതാക സാധാരണമായി കണ്ടുവരുന്നു.
പേര് | സിയോൺ പതാക |
---|---|
ഉപയോഗം | National flag |
അനുപാതം | 8:11 |
സ്വീകരിച്ചത് | 1897; 127 years ago (1897) (സയണിസ്റ്റ് പ്രസ്ഥാനം മുതൽ) 28 ഒക്ടോബർ 1948; 75 വർഷങ്ങൾക്ക് മുമ്പ് (1948-10-28) (ഇസ്രായേൽ രാഷ്ടം) |
മാതൃക | വെളുത്ത പശ്ചാത്തലത്തിൽ തിരശ്ചീനമായ രണ്ട് നീല വരകളും അവയ്ക്ക് ഇടയിൽ നീലനിറത്തിലുള്ള നക്ഷത്ര (ഡേവിഡ്) ചിഹ്നവും |
ഉപയോഗം | സിവിൽ ചിഹ്നം |
അനുപാതം | 2:3 |
സ്വീകരിച്ചത് | 1948; 76 years ago (1948) |
മാതൃക | കടൽ നീല പശ്ചാത്തലത്തിൽ കൊടിമര ദിശയോട് ചേർന്ന് വെളുത്ത ദീർഘ വൃത്താകൃതിയും, അതിനുള്ളിൽ നീലനിറത്തിലുള്ള ഡേവിഡിന്റെ നക്ഷത്രവും |
ഉപയോഗം | Naval ensign |
സ്വീകരിച്ചത് | 1948; 76 years ago (1948) |
മാതൃക | Navy blue flag with a white triangle at hoist and blue Star of David in it. |
ഉപയോഗം | [[Israeli Air Force}ഇസ്രായേലി വ്യോമസേനാ]] പതാക |
അനുപാതം | 2:3 |
മാതൃക | Light blue flag with thin white stripes with dark blue borders near the top and bottom, displaying an air force roundel in the center. |
പതാകയിലെ നീല നിറം, "കടും ആകാശ-നീല" എന്നാണ് വിശേഷിപ്പിക്കുന്നത്.[1] എങ്കിലും നീലയുടെ വിവിധ വകഭേദങ്ങളിൽ പതാകയിൽ കണ്ടുവരുന്നുണ്ട്. [2] [3]1891 ൽ സയണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടിയാണ് ഈ പതാക രൂപകൽപ്പന ചെയ്തത്. ഇതിന്റെ രൂപകൽപ്പന താലിറ്റ്(Tallit) നെ അടിസ്ഥാനമാക്കിയാണ് ചെയ്തിരിക്കുന്നത്. വെളുത്ത പ്രതലത്തിൽ കറുപ്പ് അല്ലെങ്കിൽ നീല വരകളുള്ള യഹൂദികളുടെ ഒരു പ്രാർത്ഥന ഷാൾ ആണ് താലിറ്റ്. പതാകയുടെ മധ്യത്തിലുള്ള ചിഹ്നം ഡേവിഡിന്റെ നക്ഷത്രത്തെ പ്രതിനിധീകരിക്കുന്നു. ( Magen David , מָגֵן דָּוִד ) 1897 ൽ ആദ്യത്തെ സയണിസ്റ്റ് കോൺഗ്രസ്, മധ്യകാലഘട്ടത്തിലെ പ്രാഗിൽ നിന്നുള്ള ഈ ജൂത ചിഹ്നത്തെ അംഗീകരിച്ചു.[4]