ഇവാ ബ്രൗൺ
From Wikipedia, the free encyclopedia
ഇവാ അന്ന പോള ഹിറ്റ്ലർ (മുമ്പ്, ബ്രൌൺ; ജീവിതകാലം: 6 ഫെബ്രുവരി 1912 - ഏപ്രിൽ 30, 1945), ദീർഘകാലം ഹിറ്റ്ലറിന്റെ പങ്കാളിയും ഏതാണ്ട് 40 മണികൂറിൽ താഴെ അദ്ദേഹത്തിൻറെ പത്നിയുമായിരുന്നു. 17 വയസുള്ളപ്പോൾ ഹിറ്റലറുടെ സ്വകാര്യ ഫോട്ടോഗ്രാഫറായിരുന്ന ഹെൻറിക് ഹോഫ്മാന്റെ കീഴിൽ ഒരു മോഡലും അസിസ്റ്റന്റും ആയിരുന്നകാലത്ത് മ്യൂണിക്കിൽവച്ചാണ് ബ്രൌൺ ഹിറ്റ്ലറെ കണ്ടുമുട്ടിയത്. ഏകദേശം രണ്ട് വർഷക്കാലത്തിനുശേഷമാണ് അവൾ പലപ്പോഴും ഹിറ്റ്ലറെ കാണാൻ തുടങ്ങിയത്. അവരുടെ ആദ്യകാല സമാഗതത്തിൽ അവൾ രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നു പറയപ്പെടുന്നു. 1936 ആയപ്പോഴേക്കും ബെർച്തെസ്ഗാഡന് സമീപമുള്ള ബെർഗോഫിലെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗമായി മാറിയിരുന്ന അവൾ രണ്ടാം ലോകമഹായുദ്ധത്തിലുടനീളം അവിടെ ഒരു സുരക്ഷിതജീവിതം നയിച്ചിരുന്നു. ഒരു ഫോട്ടോഗ്രാഫറായിരുന്ന ബ്രൌൺ ഇന്ന് അവശേഷിക്കുന്ന ഹിറ്റ്ലറുടെ പല കളർ ഫോട്ടോഗ്രാഫുകളും ചലനചിത്രങ്ങളും എടുത്തിരുന്നു. ഹിറ്റ്ലറുടെ ആന്തരിക സാമൂഹിക വലയത്തിലെ ഒരു പ്രധാന വ്യക്തിത്വമായിരുന്ന അവൾ, പക്ഷേ സഹോദരി ഗ്രെറ്റിൽ ഹിറ്റ്ലറുടെ സ്റ്റാഫിലെ SS ലെയ്സൻ ഓഫീസറായിരുന്ന ഹെർമൻ ഫെഗെലിനെ വിവാഹം കഴിക്കുന്ന 1944 പകുതി വരെ അദ്ദേഹത്തോടൊപ്പം പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല.
ഇവാ ബ്രൗൺ | |
---|---|
ജനനം | Eva Anna Paula Braun (1912-02-06)6 ഫെബ്രുവരി 1912 |
മരണം | 30 ഏപ്രിൽ 1945(1945-04-30) (പ്രായം 33) |
മരണ കാരണം | Suicide (cyanide poisoning) |
മറ്റ് പേരുകൾ | Eva Hitler |
തൊഴിൽ | Photographer; office and lab assistant at photography studio of Heinrich Hoffmann |
അറിയപ്പെടുന്നത് | Partner and wife of Adolf Hitler |
ജീവിതപങ്കാളി(കൾ) | Adolf Hitler (29 April 1945 – 30 April 1945) |
രണ്ടാലോകമഹാ യുദ്ധത്തിന്റെ അവസാനത്തിൽ നാസി ജർമ്മനി തകർന്നുകൊണ്ടിരിക്കവേ, ബ്രൌൺ ഹിറ്റ്ലറോട് വിശ്വസ്തത പുലർത്തിക്കൊണ്ട് ബെർലിനിലേക്ക് പോകുകയും റീച്ച് ചാൻസലറിക്ക് താഴെ അതിശക്തമാക്കിയ ഫ്യൂഹ്റർബങ്കറിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 1945 ഏപ്രിൽ 29 ന് ചെമ്പട അയൽപ്രദേശത്തുകൂടി കടന്നു പോകുമ്പോൾ, ഹ്രസ്വമായ ഒരു സാധാരണ ചടങ്ങിനിടെ 56 കാരനായ ഹിറ്റ്ലറും 33 വയസ് പ്രായമുണ്ടായിരുന്ന ബ്രൌണും വിവാഹം കഴിച്ചു. 40 മണിക്കൂറിനുള്ളിൽ, അവർ ബങ്കറിലെ ഒരു സ്വീകരണമുറിയിൽ ഒരുമിച്ച് ആത്മഹത്യ ചെയ്തു. അവൾ സയനൈഡ് ഗുളികയിൽ കടിച്ചും ഹിറ്റ്ലർ തലയ്ക്ക് വെടിവച്ചുമാണ് കൃത്യം നടത്തിയതെന്നു പറയപ്പെടുന്നു. ഹിറ്റ്ലറുമായുള്ള ബ്രൌണിന്റെ ബന്ധത്തെക്കുറിച്ച് ജർമ്മൻ പൊതുജനങ്ങൾക്ക് അറിയില്ലായിരുന്നു.