ഇന്ത്യൻ ഭരണഘടനയുടെ ആമുഖം
ഇന്ത്യൻ ഭരണഘടനയുടെ ആദ്യ ഭാഗത്ത് വരുന്ന പ്രസ്താവനകൾ / From Wikipedia, the free encyclopedia
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, ഭരണഘടനയുടെ തത്വങ്ങൾ അവതരിപ്പിക്കുകയും, അതിന്റെ അധികാരത്തിന്റെ ഉറവിടങ്ങൾ സൂചിപ്പിക്കുകയും ചെയ്യുന്നു. 1949 നവംബർ 26 ന് ഭരണഘടനാ അസംബ്ലി ഇത് അംഗീകരിക്കുകയും, 1950 ജനുവരി 26 ന് ഇന്ത്യൻ റിപ്പബ്ലിക് ദിനമായി ആഘോഷിക്കുകയും ചെയ്തു.