ഇന്ത്യയിലെ പക്ഷികളുടെ പട്ടിക
From Wikipedia, the free encyclopedia
ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള പക്ഷികളുടെ പട്ടികയാണിത്. ഇന്ത്യയിൽ ആകമാനം 1301 സ്പീഷീസ് പക്ഷികൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 42 എണ്ണം തദ്ദേശ ഇനങ്ങളാണ്. ആകെ പക്ഷികളിൽ 26 ഇനങ്ങളെ ആപൂർവ്വമായോ, അസ്വാഭാവികമായോ കണ്ടുവരുന്നു. ഇന്ത്യയിലെ 82 ഇനം പക്ഷികൾ വംശനാശഭീഷണി നേരിടുന്നു. മയിലിനെയാണ് ഭാരതസർക്കാർ ദേശീയപക്ഷിയായി അംഗീകരിച്ചിരിക്കുന്നത്.[1]
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
2006-ൽ അരുണാചൽ പ്രദേശിൽ വെച്ച് കണ്ടെത്തിയ Bugun Liocichla പക്ഷിയാണ് ഇന്ത്യയിലെ ഒരു പുതിയ സ്പീഷീസ്. വംശനാശം സംഭവിച്ചു എന്ന് വിശ്വസിക്കപെടുകയും പിൽകാലത്ത് കണ്ടെത്തപ്പെടുകയും ചെയ്ത ഒരു പക്ഷിയാണ് Jerdon's Courser. വർഗ്ഗവിഭജനവിജ്ഞാനീയം അനുസരിച്ചാണ് ഈ പട്ടികയിൽ പക്ഷികളെ ഉൾപ്പെടുത്തിയിരിക്കുന്നത്. (നിര, കുടുംബം, ജീവിവർഗ്ഗം എന്ന ക്രമത്തിൽ.) കൂടാതെ പക്ഷികളുടെ സാധാരണ നാമവും, ശാസ്ത്രീയനാമവും രേഖപ്പെടുത്തിയിരിക്കുന്നു.
താഴെനൽകിയിരിക്കുന്ന സൂചകങ്ങളും പക്ഷിവിഭാഗങ്ങളെ കുറിച്ചറിയുന്നതിന് സഹായിക്കുന്നു.
- (യ)/(A) യാദൃച്ഛികം ഇന്ത്യയിൽ അപൂർവമായി കണ്ടുവരുന്ന പക്ഷിവർഗ്ഗങ്ങൾ.
- (സ്വ)/(E) സ്വദേശീയം ഇന്ത്യയിലെ സ്വദേശി പക്ഷിവർഗ്ഗങ്ങൾ.
- (അ)/(I) അവതരിപ്പിക്കപ്പെട്ടത് പുറം രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അവതരിപ്പിക്കപെട്ട പക്ഷിയിനങ്ങൾ
- (ഇ)/(Ex) വംശനാശം സംഭവിക്കപ്പെട്ടത് ഇന്ത്യയിൽ ഇനികാണാൻ സാധ്യതയില്ലാത്ത് പക്ഷികൾ; ഒരു പക്ഷേ ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ കണ്ടെന്നുവരാം