ഇന്ത്യയിലെ ജാതി സമ്പ്രദായം
From Wikipedia, the free encyclopedia
ഇന്ത്യയിലെ സാമൂഹ്യഘടനയുടെ വ്യത്യസ്ത പാളികളെ സൂചിപ്പിക്കുന്നതാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥ അഥവാ ഇന്ത്യയിലെ ജാതിസമ്പ്രദായം.[1] ഈ സമ്പ്രദായത്തിന്റെ തുടക്കം ആധുനികകാലത്തിനു വളരെ മുൻപാണ്. ഇന്നു വിദ്യാഭ്യാസരംഗത്തും ജോലിയിലും സംവരണത്തിന്റെ അടിസ്ഥാനവുമായ ജാതിസമ്പ്രദായം, അതിന്റെ പഴയ അവസ്ഥയിൽനിന്നും ബ്രിട്ടീഷ് ഭരണകാലത്ത് മാറ്റത്തിനു വിധേയമായിരുന്നു.[2][3][4][5] ഈ സമ്പ്രദായത്തിനു രണ്ടു വ്യത്യസ്ത സങ്കല്പനങ്ങൾ ഉണ്ട് - വർണ്ണവും ജാതിയും. ഈ സമ്പ്രദായത്തെ രണ്ട് വ്യത്യസ്ത നിലയിൽ അപഗ്രഥിക്കുവാൻ ഈ വാക്കുകൾ ഉപയോഗിച്ചുവരുന്നു. [6]
വർണ്ണത്തെ ഒരു വർഗ്ഗം എന്ന നിലയിൽ കരുതുന്നു. വേദകാലത്ത് വർണ്ണത്തെ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ [6]എന്നിങ്ങനെ നാലായി തരംതിരിച്ചിരുന്നു. ഇന്നു ദളിതർ എന്നറിയപ്പെടുന്ന സമൂഹം ചരിത്രപരമായിത്തന്നെ ഈ വർണ്ണവ്യവസ്ഥയിൽനിന്നും പുറത്താക്കിയിരിക്കുന്നു. ഇന്നും ഇവരെ അയിത്തജാതിക്കാർ ആയി അകറ്റിനിർത്തിയിരിക്കുന്നു. [7]
ജാതി ജനനം കൊണ്ടാണുണ്ടാകുന്നത് എന്നു കരുതപ്പെടുന്നു. ജാതിനാമങ്ങൾ മിക്കപ്പോഴും തൊഴിൽനാമങ്ങളിൽനിന്നുമുണ്ടായതായാണ് കാണുന്നത്. ജാതി പാരമ്പര്യമായി സിദ്ധിക്കുന്നതാണെന്നും അതിനാൽ സ്വജാതിവിവാഹങ്ങളേ പാടുള്ളു എന്ന് കരുതപ്പെടുന്നു. എന്നാൽ ഇതു ശരിയായ നിലപാടാണെന്നു പറയാൻകഴിയില്ല. ജാതികൾ വേദകാലഘട്ടത്തിനുശേഷമുണ്ടായ ജന്മിത്തവ്യവസ്ഥിതിയിൽ ഒരേ തൊഴിലിൽ ഏർപ്പെട്ടവരുടെ കൂട്ടത്തിൽനിന്നും രൂപപ്പെട്ടതാണെന്നു കരുതാം.[8] ജാതികൾ നാലു വർണ്ണങ്ങളിലൊന്നിനോട് ബന്ധപ്പെട്ടതാണെന്നു കരുതിയിരുന്നു.
ജാതികളുടെയും വർണ്ണങ്ങളുടെയും ഉദ്ഭവം ആധുനികകാലത്തിനു മുൻപാണ്. വേദകാലത്തിനുമുമ്പുമുതൽതന്നെ സമൂഹത്തിൽ ഇത്തരം ചില വേർതിരിവുകൾ നിലനിന്നിരുന്നുകാണണം. 2200 ബി സി ഇയ്ക്കും 100 സി ഇയ്ക്കും ഇടയിൽ ഇന്ത്യയിലെ ഉത്തര ദക്ഷിണഭാഗത്തു ജീവിച്ചിരുന്ന ജനതതികൾതമ്മിൽ മിശ്രണം സംഭവിച്ചിരുന്നു. അതിനുശേഷം സ്വജാതിവിവാഹസമ്പ്രദായത്തിലേയ്ക്കു സമൂഹം പതുക്കെ മാറിയിരിക്കാം. ഈ മാറ്റം ഉയർന്നുവരുന്ന ശക്തമായ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതിയിലൂടെ ചില സാമൂഹ്യമൂല്യങ്ങളുടെയും നിയമവ്യവസ്ഥിതിയുടെയും സ്ഥാപനവുമായി ഈ മാറ്റത്തെ വിവരിക്കാൻ കഴിയും.[9]
ഇന്ന് നിലനിൽക്കുന്ന ഇന്ത്യയിലെ ജാതിസമ്പ്രദായം മുഗളവംശത്തിന്റെ തകർച്ചയെത്തുടർന്ന് ബ്രിട്ടിഷുകോളോണിയൽ ഭരണം ഇന്ത്യയിൽ ശക്തമായ സമയത്തുണ്ടായ പ്രതിഭാസമായി ചിന്തിക്കാവുന്നതാണ്. [2][10]
മുഗൾ കാലഘട്ടത്തിന്റെ അന്ത്യം ഈ സമൂഹത്തിലെ ചില ജാതികളിലെ ശക്തരായ വ്യക്തികൾ, രാജാക്കന്മാരും പുരോഹിതരും സന്യാസിമാരും ആയി സ്വയം അവരോധിക്കപ്പെട്ടു. അതുവരെ ജാതിയില്ലാതിരുന്ന ചില സമുദായങ്ങൾക്ക് പുതിയ ജാതികളായി മാറേണ്ടിയും വന്നു. ബ്രിട്ടിഷ് ഭരണം ഈ മാറ്റം കൂടുതൽ വിശാലമാക്കി, ഭരണസമ്പ്രദായത്തിന്റെ ഭാഗമാക്കി ഈ ശക്തമായി നിലനിൽക്കുന്ന ചില ജാതികളെ നിലനിർത്തി.[2][10][4][11][പേജ് ആവശ്യമുണ്ട്][5][12]
1860നും 1920നും ഇടയിൽ, ബ്രിട്ടിഷുകാർ ഇന്ത്യക്കാരെ ജാതികളായി തരംതിരിച്ച്, സ്പഷ്ടമായി അംഗീകാരം നൽകി ചില ഉയർന്ന ജാതിക്കാർക്കുമാത്രം ഭരണപരവും ഉയർന്ന ഉദ്യോഗനിയമനങ്ങളും ഉയർന്ന ജാതികൾ എന്നു കരുതുന്നവർക്കു മാത്രമായി നൽകി. എന്നാൽ 1920കളിലെ സാമൂഹ്യമായ സംഘർഷം, ഈ പോളിസിയിൽ മാറ്റം വരുത്താൻ ബ്രിട്ടിഷുകാരെ പ്രേരിപ്പിച്ചു.[13] അന്നുതൊട്ട്, കൊളോണിയൽ ഭരണാധികാരികൾ ധനവിവേചനം എന്നറിയപ്പെടുന്ന ഒരു പോളിസി നടപ്പിലാക്കി. ഇതുപ്രകാരം, താഴ്ന്ന ജാതികളെന്നു കരുതപ്പെടുന്നവർക്ക് സർക്കാർ ജോലിയിൽ ഒരു നിശ്ചിത ശതമാനം സംവരണം ചെയ്തു.
ജാതി അടിസ്ഥാനത്തിലുള്ള വിഭജനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള മറ്റു ഭാഗങ്ങളിലും മതവിഭാഗങ്ങളിലും കണ്ടുവരുന്നുണ്ട്. നേപ്പാളിലെ ബുദ്ധമതം[14], ക്രിസ്തുമതം[15], ജൂതമതം, സിക്കുമതം[15] എന്നീ മതങ്ങളിലും ഈ സമ്പ്രദായം തുടർന്നുവരുന്നുണ്ട്. എന്നാൽ ഈ മതങ്ങളിലെ മതപരിഷ്കർത്തൃസംഘടനകൾ ഇന്ന് ജാതിസമ്പ്രദായത്തെ എതിർത്തുവരുന്നുമുണ്ട്. [16] [17] yejyeye
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം, ദളിതുകളെ പട്ടികജാതി എന്നും ആദിവാസികളെ പട്ടികവർഗ്ഗം എന്നും ജാതി അടിസ്ഥാനത്തിൽ ജോലിസംവരണം രൂപപ്പെടുത്തിയപ്പോൾ, ഇതുമായി ബന്ധപ്പെട്ട് അനേകം പുതിയ സംഭവവികാസങ്ങളുണ്ടായിട്ടുണ്ട്. 1950മുതൽ, താഴ്ത്തപ്പെട്ട ജനതയെ സംരക്ഷിക്കാനും അവരുടെ സാമൂഹ്യ സാമ്പത്തികനില മെച്ചപ്പെടുത്താനും നമ്മുടെ രാജ്യം, അനേകം നിയമങ്ങൾ നിർമ്മിക്കുകയും നടപ്പിൽ വരുത്തുവാൻ ശ്രമിക്കുകയും ചെയ്തു. ഇങ്ങനെ, കോളിജ് പ്രവേശനത്തിനും ജോലിസംവരണത്തിനും മറ്റു ശക്തമായ തുടക്കങ്ങൾക്കും പാരമ്പര്യമായി അടിസ്ഥാനമുള്ളതാണെന്നു സുപ്രീം കോടതി പറയുന്നു.[18][lower-roman 1] ആയതിനാൽ ഇതിനെ എതിർക്കാൻ ആർക്കും കഴിയുന്നതല്ല. താഴ്ത്തപ്പെട്ട ജാതികൾക്കെതിരിലുള്ള വിവേചനം ഇന്ത്യൻ ഭരണഘടന അനുശ്ചേദം 15 അനുസരിച്ച് നിയമവിരുദ്ധമാണ്. ദളിതർക്കെതിരായ അക്രമം ഇന്ത്യയിൽ എല്ലായിടത്തും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടുവരുന്നുണ്ട്.