ഇന്തോനേഷ്യയുടെ ദേശീയപതാക
From Wikipedia, the free encyclopedia
ചുവപ്പ്, വെളുപ്പ് എന്നീ വർണ്ണങ്ങളുള്ള ഒരു ദ്വിവർണ്ണ പതാകയാണ് ഇന്തോനേഷ്യയുടെ ദേശീയ പതാക. 2:3 എന്ന അനുപാതത്തിലുള്ള ഈ പതാകയെ തിരശ്ചീനമായി രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു, ഇതിൽ മുകളിൽ ചുവപ്പ് നിറവും താഴെ വെള്ളനിറവും ചേരുന്നതാണ് പതാകയുടെ രൂപം.[1] 1945 ആഗസ്ത് 17ന് ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപന വേളയിലാണ് ഈ പതാക ആദ്യമായി അവതരിപ്പിച്ചത്. ജക്കാർത്തയിലെ പെഗാങ്സാൻ തിമൂർ സ്റ്റ്രീറ്റിൽ വച്ചായിരുന്നു ഈ പതാക ഉയർത്തിയത്. 1950 ആഗസ്ത് 17ന് ഡച്ചുകാർ ഭരണം കൈമാറിയപ്പോഴും ഈ പതാക ഉയർത്തിയിരുന്നു. അന്നുമുതൽ ഇന്നുവരെ പതാകയുടെ രൂപകല്പനയിൽ യാതൊരു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
വസ്തുതകൾ പേര്കൾ, ഉപയോഗം ...
പേര്കൾ | സാങ് സക മെരാ-പുതിഹ്, ബെന്ദെര മെരാഹ് -പുതിഹ് അല്ലെങ്കിൽ മെരാഹ്-പുതിഹ് |
---|---|
ഉപയോഗം | National flag and ensign |
അനുപാതം | 2:3 |
സ്വീകരിച്ചത് | 17 ആഗസ്ത് 1945 (ആദ്യം) 17 ആഗസ്ത് 1950 (ഔദ്യോഗികം) |
മാതൃക | തിരശ്ചീനമായി ചുവപ്പ്, വെളുപ്പ് നിറങ്ങളിലുള്ള നാടയോടുകൂടിയ ദ്വിവർണ്ണ പതാക |
പേര് | ഉലാർ-ഉലാർ പെറാങ്ങ് അല്ലെങ്കിൽ ലെങ്കാന പെറാങ് |
ഉപയോഗം | നേവൽ ജാക്ക് |
അനുപാതം | 2:3 |
മാതൃക | ചുവപ്പ് വെളുപ്പ് നിറങ്ങളിൽ ഇടവിട്ട് 9 വരകൾ |
അടയ്ക്കുക
ഇന്തോനേഷ്യയുടെ പതാക, മൊണാക്കോയുടെ പതാകയുമായി കാഴ്ചയിൽ ഒന്നാണ് എങ്കിലും ഇവയുടെ നീളം- വീതി അനുപാതങ്ങൾ രണ്ടും വ്യത്യാസ്തമാണ്.[2]