ഇഞ്ച്
നീളത്തിന്റെ ഏകകം / From Wikipedia, the free encyclopedia
നീളം അളക്കുന്നതിനായുള്ള ഒരു ഏകകമാണ് ഇഞ്ച് (ഇംഗ്ലീഷ്: inch, in അല്ലെങ്കിൽ " എന്നീ ചിഹ്നങ്ങൾ). ബ്രിട്ടീഷ് സിസ്റ്റം, അമേരിക്കൻ സിസ്റ്റം എന്നിവയിലാണ് ഇഞ്ച് ഉപയോഗിച്ചുവരുന്നത്. ഒരു അടി (ഫീറ്റ്) യുടെ പന്ത്രണ്ടിലൊരു ഭാഗമാണ് ഒരു ഇഞ്ച് എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. റോമൻ ഉൺസിയ എന്നറിയപ്പെടുന്ന റോമൻ ഇഞ്ചിൽ (ഒരു തള്ളവിരലിന്റെ വീതി) നിന്നാണ് ഈ ഏകകം രൂപപ്പെട്ടത്. പന്ത്രണ്ടിലൊന്ന് എന്നാണ് ഈ പദത്തിന്റെ അർത്ഥം. മുൻപുകാലങ്ങളിൽ ഇഞ്ചിന്റെ ദൈർഘ്യം പല തരത്തിൽ വ്യത്യാസപ്പെട്ടു നിന്നിരുന്നു. 1950-60 കളിൽ ഇന്റർനാഷണൽ യാർഡ് അടിസ്ഥാനമായി അംഗീകരിക്കപ്പെട്ടതോടെ ഒരു ഇഞ്ച് എന്നത് 25.4mm എന്ന് ക്ലിപ്തപ്പെടുത്തിയിരിക്കുന്നു.
വസ്തുതകൾ ഇഞ്ച്, ഏകകവ്യവസ്ഥ ...
ഇഞ്ച് | |
---|---|
ഏകകവ്യവസ്ഥ | ബ്രിട്ടീഷ്/US യൂണിറ്റ് |
അളവ് | നീളം |
ചിഹ്നം | in അല്ലെങ്കിൽ "[1] |
1 in ... | ... സമം ... |
1/12 അടി | |
25.4 മില്ലിമീറ്റർ |
അടയ്ക്കുക