ആൻ ബാൻക്രോഫ്റ്റ്
അമേരിക്കൻ ചലചിത്ര നടൻ (1931–2005) / From Wikipedia, the free encyclopedia
അന്ന മരിയ ലൂയിസ ഇറ്റാലിയാനോ[1] (ജീവിതകാലം: സെപ്റ്റംബർ 17, 1931 - ജൂൺ 6, 2005) ഒരു അമേരിക്കൻ നടി, സംവിധായിക, തിരക്കഥാകൃത്ത്, ഗായിക എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. ഔദ്യോഗികരംഗത്ത് ആൻ ബാൻക്രോഫ്റ്റ് എന്നറിയപ്പെട്ടിരുന്നത്. അഭിനയ ചാതുര്യത്തിനു പേരുകേട്ട ഒരു ബഹുമുഖ പ്രതിഭയായിരുന്ന ബാൻക്രോഫ്റ്റ് തന്റെ ജീവിതകാലത്ത് അക്കാദമി അവാർഡ്, മൂന്ന് ബാഫ്റ്റ അവാർഡുകൾ, രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, രണ്ട് ടോണി അവാർഡുകൾ, രണ്ട് പ്രൈംടൈം എമ്മി അവാർഡുകൾ എന്നിവ നേടിയിരുന്നു.[2][3] അഭിനയരംഗത്ത് ട്രിപ്പിൾ ക്രൗൺ ഓഫ് ആക്റ്റിംഗ് കിരീടം ചൂടിയ 24 അഭിനേതാക്കളിൽ ഒരാളാണ് അവർ.
വസ്തുതകൾ ആൻ ബാൻക്രോഫ്റ്റ്, ജനനം ...
ആൻ ബാൻക്രോഫ്റ്റ് | |
---|---|
ജനനം | അന്ന മരിയ ലൂയിസ ഇറ്റാലിയാനോ (1931-09-17)സെപ്റ്റംബർ 17, 1931 The Bronx, New York, U.S. |
മരണം | ജൂൺ 6, 2005(2005-06-06) (പ്രായം 73) |
മറ്റ് പേരുകൾ | Ann(e) Marno |
തൊഴിൽ |
|
സജീവ കാലം | 1951–2005 |
ജീവിതപങ്കാളി(കൾ) | മാർട്ടിൻ മേ
(m. 1953; div. 1957)മെൽ ബ്രൂക്സ് (m. 1964) |
കുട്ടികൾ | മാക്സ് ബ്രൂക്സ് |
അടയ്ക്കുക