ആലീസ് ഫെയ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ആലീസ് ഫെയ് (ജനനം: ആലീസ് ജീൻ ലെപ്പർട്ട്; മെയ് 5, 1915 - മെയ് 9, 1998) ഒരു അമേരിക്കൻ നടിയും ഗായികയുമായിരുന്നു. 1930-കളിലും 1940-കളിലും 20-ത് സെഞ്ച്വറി-ഫോക്സിന്റെ മ്യൂസിക്കൽ താരമായിരുന്ന ഫെയ്, ഓൺ ദി അവന്യൂ (1937), അലക്സാണ്ടേർസ് റാഗ്ടൈം ബാൻഡ് (1938) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 1943-ൽ ഹലോ, ഫ്രിസ്കോ, ഹലോ എന്ന മ്യൂസിക്കൽ സിനിമയിൽ അവതരിപ്പിച്ച "യു വിൽ നെവർ നോ" എന്ന പ്രശസ്ത ഗാനം പലപ്പോഴും അക്കാദമി അവാർഡ് നിലവാരമുള്ളതായി കണക്കാക്കപ്പെടുന്നു. ഒരു സിനിമാ നടിയെന്ന നിലയിൽ തന്റെ കരിയർ ഉപേക്ഷിച്ച അവർ റേഡിയോ ഷോയായ ദി ഫിൽ ഹാരിസ്-ആലിസ് ഫെയ് ഷോയിലെ അഭിനയത്തിലൂടെ പ്രശസ്തയായി.
വസ്തുതകൾ ആലീസ് ഫെയ്, ജനനം ...
ആലീസ് ഫെയ് | |
---|---|
ജനനം | ആലീസ് ജീൻ ലെപ്പർട്ട് (1915-05-05)മേയ് 5, 1915 |
മരണം | മേയ് 9, 1998(1998-05-09) (പ്രായം 83) |
അന്ത്യ വിശ്രമം | ഫോറസ്റ്റ് ലോൺ സെമിത്തേരി |
തൊഴിൽ |
|
സജീവ കാലം | 1934–1995 |
ജീവിതപങ്കാളി(കൾ) | ടോണി മാർട്ടിൻ
(m. 1937; div. 1940)ഫിൽ ഹാരിസ്
(m. 1941; died 1995) |
കുട്ടികൾ | 2 |
വെബ്സൈറ്റ് | alicefaye |
അടയ്ക്കുക