ആയാസ-ആതാനവക്രം
ഭൗതികശാസ്ത്രത്തിൽ ആയാസവും ആതാനവും തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്ന ഗ്രാഫ് / From Wikipedia, the free encyclopedia
ഒരു പദാർത്ഥത്തിന്മേലുളള ആയാസവും ആതാനവും തമ്മിലുളള ബന്ധം കാണിക്കുന്ന രേഖമാണ് ആയാസ- ആതാനവക്രം (stress–strain curve). ഒരു പരീക്ഷണവസ്തുവിൽ ക്രമേണ ബലമേററിയശേഷം അതിന്റെ വിരൂപണം അളക്കുകയും അതിൽ നിന്നും ആയാസവും (Stress) ആതാനവും (Strain) നിർണയിക്കുകയും ചെയ്തുകൊണ്ടാണ് ആയാസ-ആതാന വക്രം നിർമ്മിക്കുന്നത്. യംഗ് മാപനാങ്കം(Young's modulus), വഴക്കപ്രബലത(yield strength), ആത്യന്തികവലിവുപ്രബലത (ultimate tensile strength) തുടങ്ങിയ ഗുണവിശേഷതകൾ ഈ വക്രത്തിൽ തുറന്നുകാട്ടപ്പെടുന്നു.