ആപ്സ്
കെട്ടിടങ്ങളുടെ പുറത്തേക്ക് തള്ളിനിൽക്കുന്ന വൃത്താകാരമായ എടുപ്പ് / From Wikipedia, the free encyclopedia
പള്ളികൾ പോലുള്ള കെട്ടിടങ്ങളുടെ ഒരറ്റത്ത് പുറത്തേക്ക് തള്ളിനിൽക്കുന്ന അർദ്ധവൃത്താകാരമായ എടുപ്പുകളെയാണ് ആപ്സ് (ഇംഗ്ലീഷ്: Apse) എന്നുപറയുന്നത്. പള്ളികളിൽ അൾത്താരയുടെ ഭാഗത്താണ് ഇത്തരം എടുപ്പ് കാണുക. അർധവൃത്താകൃതിയിലോ ബഹുകോണാകൃതിലോ ആപ്സ് കാണപ്പെടുന്നു. ഇതിന്റെ മുകൾ ഭാഗം സാധാരണയായി അർധ കുംഭാകൃതിയിലായിരിക്കും. യൂറോപ്പിലെ പ്രാചീന ക്രൈസ്തവ ദേവാലയങ്ങളിൽ ഈ എടുപ്പിനുള്ളിലാണ് ഗായകസംഘം അണിനിരന്ന് ആരാധനയിൽ പങ്കുകൊണ്ടിരുന്നത്.[1]