ആന്റികീതെറ മെക്കാനിസം
From Wikipedia, the free encyclopedia
വാനശാസ്ത്രത്തിലെ സ്ഥാനനിർണ്ണയത്തിനും ഗ്രഹണപ്രവചനത്തിനും ഉപയോഗിച്ചിരുന്ന ഒരു പുരാതന അനലോഗ് കമ്പ്യൂട്ടറാണ്[1][2][3][4] ആന്റികീതെറ മെക്കാനിസം (ഇംഗ്ലീഷ്: Antikythera mechanism, /ˌænt[invalid input: 'ɨ']k[invalid input: 'ɨ']ˈθɪərə/ ANT-i-ki-THEER-ə അല്ലെങ്കിൽ /ˌænt[invalid input: 'ɨ']ˈkɪθərə/ ANT-i-KITH-ə-rə)
1900-01-കളിൽ ആന്റികീതെറ എന്ന ഗ്രീക്ക് ദ്വീപുകളുടെ അടുത്തുനിന്നും വീണ്ടെടുത്ത ഒരു കപ്പൽച്ചേതത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നുമാണ് ഈ യന്ത്രം കണ്ടെടുത്തത്.[5] ഈ യന്ത്രം രൂപകല്പനചെയ്ത് നിർമ്മിച്ചത് പുരാതന ഗ്രീസിലെ ശാസ്ത്രജ്ഞന്മാരാണ്. ഇതിന്റെ നിർമ്മാണ കാലയളവ് ബി.സി 150 - 100 കാലത്താണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്,[6] എന്നാൽ അടുത്തകാലത്ത് നടന്ന പഠനങ്ങൾ ഇതിന്റെ കാലഘട്ടം ബി.സി. 250 ആണെന്ന് കണക്കാക്കുന്നു.[7][8]