ആനി ഓക്ലി
From Wikipedia, the free encyclopedia
ലിറ്റിൽ ഷുവർ ഷോട്ട്, വതന്യ സിസില്ല എന്നീ അപരനാമധേയങ്ങളിൽ അറിയപ്പെട്ട ഒരു അമേരിക്കൻ ഷാർപ് ഷൂട്ടർ ആയിരുന്നു ആനി ഓക്ലി എന്ന വനിത. 15 വയസ് പ്രായമുള്ളപ്പോൾ ഒരു ദേശാടന പ്രദർശന ഷാർപ് ഷൂട്ടറായ ഫ്രാങ്ക് ഇ. ബട്ലറുമായുള്ള ഷൂട്ടിംഗ് മത്സരത്തിൽ വിജയിച്ചതോടെയാണ് അവളുടെ ഷൂട്ടിംഗിലെ കഴിവുകൾ ആദ്യമായി വെളിച്ചത്തു വന്നത്. പിന്നീട് അദ്ദേഹം ആനിയെ വിവാഹം കഴിച്ചിരുന്നു. ഏതാനും വർഷങ്ങൾക്കുശേഷം ദമ്പതിമാർ ബഫലോ ബില്ലിന്റെ വൈൽഡ് വെസ്റ്റ് പ്രദർശനത്തിന്റെ ഭാഗമായി. രാജസഭയ്ക്കു മുന്നിലും സംസ്ഥാന ഭരണത്തലവന്മാരുടെ മുന്നിലും തന്റെ ഷൂട്ടിംഗ് പ്രകടനം അവതരിപ്പിച്ചതോടെ ഓക്ലി ഒരു പ്രശസ്തയായ അന്തർദേശീയ താരമായി മാറി. വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്ന ഓക്ലിയുടെ മരണ സർട്ടിഫിക്കറ്റ് "ആനി ഓക്ലി ബട്ട്ലർ" എന്ന പേരിലാണ് നൽകപ്പെട്ടത്.[1]
വസ്തുതകൾ ആനി ഓക്ലി, ജനനം ...
ആനി ഓക്ലി | |
---|---|
ജനനം | Phoebe Ann Mosey (1860-08-13)ഓഗസ്റ്റ് 13, 1860 ഡാർക്ക് കൗണ്ടി, അമേരിക്ക |
മരണം | നവംബർ 3, 1926(1926-11-03) (പ്രായം 66) ഒഹായോ, അമേരിക്ക |
ജീവിതപങ്കാളി(കൾ) | Frank E. Butler
(m. 1876–1926) |
മാതാപിതാക്ക(ൾ) | Susan Wise Mosey (1830–1908), Jacob Mosey (1799–1866) |
ഒപ്പ് | |
അടയ്ക്കുക