അൾട്ട കാലിഫോർണിയ
From Wikipedia, the free encyclopedia
അൾട്ടാ കാലിഫോർണിയ (അപ്പർ കാലിഫോർണിയ) 1769 ൽ സ്പാനിഷ് സൈനികനും ന്യൂ സ്പെയിനിലെ അഡ്മിനിസ്ട്രേറ്ററുമായിരുന്ന ഗാസ്പർ ഡി പോർട്ടോളയാൽ സ്ഥാപിതമായി. 1822 ലെ മെക്സിക്കൻ സ്വാതന്ത്ര്യ സമര യുദ്ധത്തിനു ശേഷം ഇത് മെക്സിക്കോയുടെ ഒരു പ്രദേശമായി മാറിയിരുന്നു. ആധുനിക അമേരിക്കൻ സംസ്ഥാനങ്ങളായ കാലിഫോർണിയ, നെവാഡ, ഉട്ടാ എന്നിവ മുഴുവനായും അരിസോണ, വയോമിങ്ങ്, കൊളറാഡോ, ന്യൂ മെക്സിക്കോ എന്നിവയുടെ ഭാഗങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.
അൾട്ടാ കാലിഫോർണിയ | |||||||||
---|---|---|---|---|---|---|---|---|---|
Province in the Viceroyalty of New Spain Territory and department in independent Mexico | |||||||||
1804–1848 | |||||||||
Map of independent Mexico before 1848, with Alta California in red, showing the northern border established in 1819 by the Adams-Onis Treaty | |||||||||
തലസ്ഥാനം | Monterey | ||||||||
Area | |||||||||
• Coordinates | 36°36′N 121°54′W | ||||||||
Population | |||||||||
• 1847 | 85000[1] | ||||||||
ചരിത്രം | |||||||||
ഗവണ്മെന്റ് | |||||||||
Governor (See also complete list) | |||||||||
• 1804–14 | José Joaquín de Arrillaga (first Spanish governor) | ||||||||
• 1815–22 | Pablo Vicente de Solá (last Spanish governor) | ||||||||
• 1822–25 | Luis Antonio Argüello (first Mexican governor) | ||||||||
• 1845–46 | Pío de Jesus Pico IV (last Mexican governor) | ||||||||
കാലഘട്ടം | Spanish colonization of the Americas | ||||||||
• Las Californias | 1769 | ||||||||
• Las Californias split into Alta and Baja | 1804 | ||||||||
• Mexican independence | August 24, 1821 | ||||||||
• Mexican-American War | May 13, 1846 | ||||||||
• Mexican Cession by treaty | February 2, 1848 | ||||||||
• California statehood | September 9, 1850 | ||||||||
| |||||||||
Today part of | അമേരിക്കൻ ഐക്യനാടുകൾ - California - Arizona - Nevada - Utah - Colorado - Wyoming |
സ്പെയിനോ മെക്സിക്കോയോ ഇന്നത്തെ കാലിഫോർണിയയുടെ ദക്ഷിണ-മദ്ധ്യ കടലോര പ്രദേശത്തിനപ്പുറമുള്ള പ്രദേശങ്ങൾ കോളനികളായിക്കഴിഞ്ഞിരുന്നില്ല. അതിനാൽ സോണോമയുടെ വടക്കൻ മേഖലയിലോ അല്ലെങ്കിൽ കാലിഫോർണിയ തീരപ്രദേശങ്ങളുടെ കിഴക്കൻ ഭാഗത്തോ അവർക്ക് ഫലപ്രദമായ നിയന്ത്രണം ഉണ്ടായിരുന്നില്ല.
മെക്സിക്കൻ കാലഘട്ടംവരെ തദ്ദേശീയ ജനതകളുടെ ആവാസ കേന്ദ്രങ്ങളായിരുന്ന മദ്ധ്യ താഴ്വരയും കാലിഫോർണിയൻ മരുഭൂമികളും പോലെയുള്ള ഉൾനാടൻ ഭൂപ്രദേശങ്ങൾ അവരുടേതായിത്തന്നെ തുടർന്നു. കൂടുതൽ ഉൾനാടൻ ഭൂ ഗ്രാന്റുകളും 1841-നു ശേഷമുള്ള അമേരിക്കൻ ഐക്യനാടുകളുടെ മറ്റു പ്രദേശങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുടെ ഉൾനാടൻ പ്രദേശങ്ങളിലേയ്ക്കുള്ള വ്യാപനവും കാരണമായി ഈ സ്ഥിതിയ്ക്ക് മാറ്റം വന്നുതുടങ്ങി.
സിയറ നെവാദയ്ക്കും സാൻ ഗബ്രിയേൽ മൗണ്ടൻസിനും കിഴക്കുള്ള വലിയ പ്രദേശങ്ങൾ അൾട്ടാ കാലിഫോർണിയയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടുവെങ്കിലും അവ കോളനൈസ് ചെയ്യപ്പെട്ടിരുന്നില്ല. തെക്കുകിഴക്ക്, മരുഭൂമികൾക്കും കൊളറാഡോ നദിക്കും അപ്പുറത്തായിരുന്നു അരിസോണയിലെ സ്പാനിഷ് കുടിയേറ്റ കേന്ദ്രങ്ങൾ നിലനിന്നിരുന്നത്.
1836 ൽ ബജാ കാലിഫോർണിയയിൽ നിന്നുള്ള ഒരു ഭരണപരമായ പ്രത്യേക ഡിവിഷൻ എന്ന സ്ഥാനം അൽട്ടാ കാലിഫോർണിയയ്ക്ക് ഇല്ലാതായി. മെക്സിക്കോയിലെ സീറ്റെ ലേയെസ് ഭരണഘടനാ പരിഷ്കാരങ്ങൾ ലാസ് കാലിഫോർണിയാസിനെ ഒറ്റ ഡിവിഷനായി പുനഃസ്ഥാപിച്ചതോടെയാണിത് സംഭവിച്ചത്.
1848 ൽ മെക്സിക്കൻ-അമേരിക്കൻ യുദ്ധം അവസാനിപ്പിക്കുകയും, ഗുവാഡലൂപെ ഹിഡാൽഗോ കരാർ പ്രകാരം അൽട്ടാ കാലിഫോർണിയയിൽ ഉൾപ്പെട്ടിരുന്ന മേഖലകൾ അമേരിക്കൻ ഐക്യനാടുകൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. രണ്ടു വർഷങ്ങൾക്കുശേഷം, കാലിഫോർണിയ 31 ആം സംസ്ഥാനമായി യൂണിയനിൽ ചേർന്നു. അൾട്ടാ കാലിഫോർണിയയുടെ മറ്റ് ഭാഗങ്ങൾ പിന്നീട് അരിസോണ, നെവാഡ, ഉറ്റാ, കൊളറാഡോ, വയോമിങ് എന്നീ യുഎസ് സംസ്ഥാനങ്ങളുടെ മുഴുവനായോ ഭാഗികമായോ ഉള്ള പ്രദേശങ്ങളായി മാറി.