അറ്റക്കാമ മരുഭൂമി
From Wikipedia, the free encyclopedia
വസ്തുതകൾ രാജ്യങ്ങൾ, Area ...
അറ്റക്കാമ മരുഭൂമി | |
മരുഭൂമി | |
നാസ വേൾഡ് വിൻഡ് എറ്റുത്ത ചിത്രം | |
രാജ്യങ്ങൾ | ചിലി, പെറു, ബൊളീവിയ, അർജന്റീന |
---|---|
Area | 105,000 km2 (40,541 sq mi) |
Biome | മരുഭൂമി |
മരുഭൂമിയുടെ ഭൂപടം. മഞ്ഞ നിറത്തിൽ ചിത്രീകരിച്ചിരിക്കുന്നത് സാധാരണഗതിയിൽ അറ്റാക്കാമ മരുഭൂമി എന്ന് വിവക്ഷിക്കുന്ന പ്രദേശത്തെയാണ്. സെച്ച്യൂറ മരുഭൂമി, ആൾട്ടിപ്ലേനോ, പ്യൂണ ഡെ അറ്റാക്കാമ, നോർട്ടെ ചികോ എന്നീ പ്രദേശങ്ങൾ ഓറഞ്ച് നിറത്തിൽ കാണിച്ചിരിക്കുന്നു. |
അടയ്ക്കുക
തേക്കെ അമേരിക്കയിൽ ആന്തിസ് പർവ്വതനിരയുടെ പശ്ചിമഭാഗത്ത് ശാന്ത സമുദ്രത്തിന്റെ തീരത്തിൽ 966 കിലോ മീറ്റർ നീളത്തിൽ സ്ഥിതിചെയ്യുന്ന മഴപെയ്യാത്ത, അല്ലെങ്കിൽ മഴ തീരെ കുറവായി പെയ്യുന്ന ഒരു മരുഭൂമിയാണ് അറ്റക്കാമ. ചിലിയുടെ ഉത്തരഭാഗത്ത് 181,300 ചതുരശ്ര കി.മീ വിസ്തൃതിയിൽ ഇത് സ്ഥിതിചെയ്യുന്നു[1]. നാസ, നാഷണൽ ജ്യോഗ്രഫിക്ക് തുടങ്ങിയ സംഘടനകളുടെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയാണ് ഇത്.[2][3][4][5] ഇതിനു കിഴക്കായി തൂക്കായി ഉയരുന്ന ആൻഡീസ് മലനിരകളാണുള്ളത്. ആന്തിസ് പർവ്വതനിരയുടെ സമുദ്രതീരത്തോട് ചേർന്ന ഭാഗം കാറ്റ് വീശുന്നതിനു തടസ്സം സൃഷ്ടിക്കുന്നതും മറ്റ് ഭൂമിശാസ്ത്രപരമായ കാരണങ്ങളും 20 ദശലക്ഷം വർഷം പ്രായമുള്ള ഈ മരുഭൂമിയെ നിലനിർത്തുന്നു.[6] ഈ മേഖലയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ലവണ അടിത്തറയും, മണൽ, ലാവാ അവശിഷ്ടങ്ങളുമാണ്.