അഭിസിത് വെജ്ജാജിവ
From Wikipedia, the free encyclopedia
അഭിസിത് വെജ്ജാജിവ (ജനനം: ഓഗസ്റ്റ് 3, 1964) 2008 മുതൽ 2011 വരെ തായ്ലൻഡിന്റെ പ്രധാനമന്ത്രിയായിരുന്ന ബ്രിട്ടീഷ് വംശജനായ തായ് രാഷ്ട്രീയക്കാരനാണ്. ചുലചോംക്ലാവോ റോയൽ മിലിട്ടറി അക്കാദമി, തമ്മാസാറ്റ് യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി[4] എന്നിവിടങ്ങളിലെ മുൻ ലക്ചററായിരുന്നു അദ്ദേഹം. 2005 മുതൽ ഡെമോക്രാറ്റ് പാർട്ടിയുടെ[5] നേതാവായിരുന്ന അദ്ദേഹം 2019 ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തെ തുടർന്ന് രാജിവച്ചിരുന്നു.
അഭിസിത് വെജ്ജാജിവ MPCh MWM | |
---|---|
อภิสิทธิ์ เวชชาชีวะ | |
Prime Minister of Thailand | |
ഓഫീസിൽ 17 December 2008 – 5 August 2011 | |
Monarch | Bhumibol Adulyadej |
Deputy | Kobsak Sabhavasu Trairong Suwankiri Suthep Thaugsuban Sanan Kachornprasart |
മുൻഗാമി | Chaovarat Chanweerakul (Acting) |
പിൻഗാമി | Yingluck Shinawatra |
Leader of the Opposition in the House of Representatives | |
ഓഫീസിൽ 6 August 2011 – 8 December 2013 | |
പ്രധാനമന്ത്രി | Yingluck Shinawatra |
മുൻഗാമി | Chalerm Yubamrung |
പിൻഗാമി | Sompong Amornwiwat |
ഓഫീസിൽ 6 March 2005 – 17 December 2008 | |
പ്രധാനമന്ത്രി | Thaksin Shinawatra Chitchai Wannasathit (Acting) Samak Sundaravej Somchai Wongsawat Chaovarat Chanweerakul (Acting) |
മുൻഗാമി | Banyat Bantadtan |
പിൻഗാമി | Chalerm Yubamrung |
Leader of the Democrat Party | |
ഓഫീസിൽ 6 March 2005 – 24 March 2019 | |
മുൻഗാമി | Banyat Bantadtan |
പിൻഗാമി | Jurin Laksanawisit |
Member of the Thai House of Representatives | |
ഓഫീസിൽ 1 July 1992 – 8 December 2013 | |
മണ്ഡലം | Bangkok Metropolitan Region – 6th District |
Minister to the Office of the Prime Minister | |
ഓഫീസിൽ 14 November 1997 – 6 January 2001 | |
പ്രധാനമന്ത്രി | Chuan Leekpai |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Mark Abhisit Vejjajiva (1964-08-03) 3 ഓഗസ്റ്റ് 1964 (59 വയസ്സ്) Newcastle upon Tyne, England, UK[1][2] |
രാഷ്ട്രീയ കക്ഷി | Democrat Party |
പങ്കാളി | Pimpen Vejjajiva |
കുട്ടികൾ | 2[3] |
വിദ്യാഭ്യാസം | St John's College, Oxford Ramkhamhaeng University |
ഒപ്പ് | |
യു.കെ.യിലെ ഇംഗ്ലണ്ടിൽ ജനിച്ച അഭിസിത് ഈറ്റൺ കോളേജിൽ വിദ്യാഭ്യാസത്തിനു ചേരുകയും ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടുകയും ചെയ്തു.[6] 27-ആം വയസ്സിൽ തായ്ലൻഡ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2005 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയപ്പെടുകയും മുൻഗാമി രാജിവയ്ക്കുകയും ചെയ്തതിനേത്തുടർന്ന് 2005 ൽ ഡെമോക്രാറ്റ് പാർട്ടി നേതാവായി സ്ഥാനക്കയറ്റം ലഭിച്ചു.[7]
പ്രധാനമന്ത്രി സോംചായ് വോങ്സാവത്തിനെ തായ്ലൻഡ് ഭരണഘടനാ കോടതി നീക്കം ചെയ്തശേഷം 2008 ഡിസംബർ 17 ന് അഭിസിത്ത് തായ്ലൻഡ് പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു.[8][9] 44 വയസ്സുള്ളപ്പോൾ, 60 വർഷത്തിലധികം കാലത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിത്തീർന്നു അദ്ദേഹം.[10]
ആഗോള സാമ്പത്തിക പ്രതിസന്ധികളും ആഭ്യന്തര രാഷ്ട്രീയ സംഘർഷങ്ങളും കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്താണ് അഭിസിത് പ്രധാനമന്ത്രിയായത്.[11] പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം ഒരു "ജനകീയ അജണ്ട" പ്രോത്സാഹിപ്പിച്ചു, ഇത് പ്രധാനമായും തായ്ലൻഡിലെ ഗ്രാമീണ, തൊഴിലാളിവർഗ പൗരന്മാരുടെ ജീവിത സാഹചര്യങ്ങളെ ബാധിക്കുന്ന നയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.[12] അദ്ദേഹം രണ്ട് സാമ്പത്തിക ഉത്തേജക പാക്കേജുകൾക്കൂടി പ്രാവർത്തികമാക്കി: 40 ബില്യൺ യുഎസ് ഡോളറിന്റെ മൂന്ന് വർഷത്തെ അടിസ്ഥാന സൌകര്യ മെച്ചപ്പെടുത്തൽ പദ്ധതി, 3 ബില്ല്യൺ യുഎസ് ഡോളറിലധികം വരുന്ന സഹായ ധനവും മറ്റു ഭൗതിക, സാമ്പത്തിക സഹായങ്ങളും.[13] 2010 ആയപ്പോഴേക്കും 1997 ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഓഹരിവിപണിയിൽ ഉണർവ്വുണ്ടാകുകയും ബാറ്റിന്റെ മൂല്യം ഏറ്റവും ഉയർന്ന നിലയിലേക്കെത്തുകയും ചെയ്തു. ഇക്കാലത്ത് ഹ്യൂമൻ റൈറ്റ്സ് വാച്ച് വെജ്ജിജിവയെ സമീപകാല തായ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗുണദോഷ വിവേചകൻ എന്ന് വിളിക്കുകയും ഫ്രീഡം ഹൌ സ് തായ്ലാൻഡിന്റെ മാധ്യമ സ്വാതന്ത്ര്യത്തെ "സ്വതന്ത്രമല്ലാത്തത്" എന്ന നിലയിൽ തരംതാഴ്ത്തുകയും ചെയ്തു.[14][15] ശക്തമായ അഴിമതി വിരുദ്ധ നടപടികൾക്കായി അഭിസിത് വാദിച്ചുവെങ്കിലും അഴിമതി ആരോപണങ്ങളെത്തുടർന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭ രാജിവയ്ക്കുകയും സാമ്പത്തിക ഉത്തേജക പാക്കേജുകളുടെ ചില ഘടകങ്ങൾ അഴിമതി ആരോപണത്തെ വിമർശിക്കുകയും ചെയ്തു.
അഭിസിത്തിന്റെ സർക്കാർ ഏപ്രിൽ 2009, ഏപ്രിൽ-മെയ് 2010 കാലങ്ങളിൽ വലിയ പ്രതിഷേധം നേരിട്ടു. പ്രതിഷേധക്കാർക്കെതിരേ നടന്ന സൈനിക നടപടികളിൽ നിരവധി പേർ കൊല്ലപ്പെട്ടു..[16][17] അടിച്ചമർത്തലിനെക്കുറിച്ച് അന്വേഷിക്കാൻ അഭിഷിത് ഒരു അനുരഞ്ജന പദ്ധതി ആരംഭിച്ചുവെങ്കിലും അന്വേഷണ കമ്മീഷന്റെ പ്രവർത്തനങ്ങളെ സൈനിക, സർക്കാർ ഏജൻസികൾ തടസ്സപ്പെടുത്തി.[18] 2009 മുതൽ 2010 വരെയുള്ള കാലയളവിൽ തായ് സൈന്യം കമ്പോഡിയൻ സൈനികരുമായി രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ നടന്ന രക്തരൂക്ഷിതമായ നിരവധി പോരാട്ടങ്ങൾ നടത്തിയിരുന്നു.[19] അഭിസിത് ഭരണകാലത്ത് ദക്ഷിണ തായ്ലന്റിൽ കലാപങ്ങൾ വർദ്ധിക്കുകയും പീഡനത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും നിരവധി റിപ്പോർട്ടുകൾ പുറത്തുവരുകയും ചെയ്തു.
2011 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേരിട്ട പരാജയത്തിന് ശേഷം പാർട്ടി നേതൃത്വം രാജിവച്ചിരുന്ന അഭിസിത് ഒരു പാർട്ടി അസംബ്ലിയിൽ നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2018 ൽ ഡെമോക്രാറ്റുകൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരം നടത്തി. മുൻ PDRCനേതാവായ വരോംഗ് ഡെക്ജിറ്റ്വിഗ്രോമിനെ ഏകദേശം 10,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയി അഭിസിത് പാർട്ടി നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.[20] എന്നിരുന്നാലും, 2019 ലെ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനെത്തുടർന്ന് അഭിസിത് പാർട്ടി നേതൃ സ്ഥാനം രാജിവച്ചു.[21][22]