അബ്ദുർറഹ്മാൻ ഖാൻ
From Wikipedia, the free encyclopedia
അഫ്ഗാനിസ്താൻ അമീറത്തിലെ ശക്തനായ ഒരു ഭരണാധികാരിയായിരുന്നു (അമീർ) അബ്ദുർറഹ്മാൻ ഖാൻ (അബ്ദ് അൽ റഹ്മാൻ ഖാൻ) (പഷ്തു: عبدر رحمان خان) (ജനനം: 1840-നും 1844-നുമിടക്ക് – മരണം 1901 ഒക്ടോബർ 1). [ഖ] 1880 മുതൽ 1901 വരെ ഇദ്ദേഹം അഫ്ഗാനിസ്താനിലെ അമീർ ആയിരുന്നു. അമീറത്തിലെ മൂന്നാമത്തെ അമീർ ആയിരുന്ന മുഹമ്മദ് അഫ്സൽ ഖാന്റെ പുത്രനായ ഇദ്ദേഹം സാമ്രാജ്യസ്ഥാപകനായ ദോസ്ത് മുഹമ്മദ് ഖാന്റെ പൗത്രനാണ്.
അബ്ദുർറഹ്മാൻ ഖാൻ | |
---|---|
അഫ്ഗാനിസ്താന്റെ അമീർ | |
ഭരണകാലം | 1880–1901 |
സ്ഥാനാരോഹണം | 1880 ജൂലൈ 20 |
പൂർണ്ണനാമം | അബ്ദുർറഹ്മാൻ റഹ്മാൻ ഖാൻ |
പദവികൾ | അബ്ദുർറഹ്മാൻ ഖാൻ |
മുൻഗാമി | മുഹമ്മദ് യാക്കൂബ് ഖാൻ |
പിൻഗാമി | ഹബീബുള്ള ഖാൻ |
രാജവംശം | ബാരക്സായ് വംശം |
പിതാവ് | മുഹമ്മദ് അഫ്സൽ ഖാൻ |
രണ്ടാം ആംഗ്ലോ അഫ്ഗാൻ യുദ്ധാനന്തരം ഛിന്നഭിന്നമായ അഫ്ഗാനിസ്താനെ ഏകീകരിച്ച് ഭരണം പുനഃസ്ഥാപിച്ച ഇദ്ദേഹം ശക്തനായ ഒരു ഭരണാധികാരിയായി കണക്കാക്കപ്പെടുന്നു. ഭീകരമായ സൈനികനടപടികളും ഇസ്ലാം മതനിയമങ്ങളും ഉപയോഗിച്ച് അധികാരം രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയും വിവിധ വംശനേതാക്കളുടെ അധികാരത്തിന് കടിഞ്ഞാണിടുകയും ചെയ്ത അബ്ദുർറഹ്മാൻ, ഇരുമ്പ് അമീർ (Iron Amir) എന്നാണ് അറിയപ്പെട്ടിരുന്നത്. പരമ്പരാഗതരീതികളെ തച്ചുടച്ച് ഒരു കേന്ദ്രീകൃത സർക്കാർ രൂപീകരിച്ച അമീറിന്റെ നയം മൂലം ഇദ്ദേഹത്തിന്റെ ഭരണകാലത്തെ, ആന്തരികസാമ്രാജ്യത്വത്തിന്റെ[ങ] കാലഘട്ടം എന്നാണ് വിലയിരുത്തുന്നത്.